സെമിയും ഫൈനലും മഴയില്‍ കുളിച്ചാല്‍? ട്വന്റി20 ലോകകപ്പിലും റിസര്‍വ് ഡേ

''സെമിയിലും ഫൈനലിലും ഓവര്‍ ചുരുക്കിയാണെങ്കിലും നിശ്ചയിച്ച ദിവസം തന്നെ മത്സരം നടത്താന്‍ ശ്രമിക്കണം''
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സിഡ്‌നി: ഗ്രൂപ്പ് ഘട്ടത്തിലെ നമീബിയ-ശ്രീലങ്ക പോരോടെ ട്വന്റി20 ലോകകപ്പിന് തുടക്കമായി. ടൂര്‍ണമെന്റിന് ഇടയില്‍ മഴ വില്ലനായി എത്തിയാല്‍ എങ്ങനെയാവും മത്സര ഫലം നിര്‍ണയിക്കുക എന്നതിലേക്കും ആരാധകരുടെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സെമിയിലും ഫൈനലിലും മത്സരം തടസപ്പെട്ടാല്‍ റിസര്‍വ് ഡേ ഉണ്ടായിരിക്കും. 

സെമിയിലും ഫൈനലിലും ഓവര്‍ ചുരുക്കിയാണെങ്കിലും നിശ്ചയിച്ച ദിവസം തന്നെ മത്സരം നടത്താന്‍ ശ്രമിക്കണം. എന്നാല്‍ 5 ഓവറിലേക്ക് മത്സരം ചുരുക്കേണ്ടി വന്നാല്‍ കളി റിസര്‍വ് ഡേയിലേക്ക് മാറ്റണം. മത്സരം ആരംഭിച്ചതിന് ശേഷം മഴ കളി മുടക്കിയാല്‍ റിസര്‍വ് ഡേയില്‍ മത്സരം പുനരാരംഭിക്കും. 

2019 ഏകദിന ലോകകപ്പില്‍ മഴ കളി മുടക്കിയതോടെ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി റിസര്‍വ് ഡേയിലേക്ക് നീണ്ടിരുന്നു. ന്യൂസിലന്‍ഡിനെ 239-8 എന്ന നിലയിലേക്ക് ചുരുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ റിസര്‍വ് ഡേയില്‍ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ സാഹചര്യങ്ങള്‍ ബാറ്റര്‍മാര്‍ക്ക് ദുഷ്‌കരമായി. 18 റണ്‍സിന് ന്യൂസിലന്‍ഡ് ജയവും പിടിച്ചു. 

ഓസ്‌ട്രേലിയയിലും റിസര്‍വ് ഡേയിലേക്ക് നീളുന്ന ആവേശ പോരുകള്‍ ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 16 ടീമുകളാണ് ലോകകപ്പിലേക്ക് എത്തിയിരിക്കുന്നത്. ഇതില്‍ ടോപ് 8 റാങ്കില്‍ വന്ന ടീമുകള്‍ നേരിട്ട് സൂപ്പര്‍ 12ലേക്ക് എത്തി. മറ്റ് എട്ട ടീമുകള്‍ ആദ്യ റൗണ്ട് ഗ്രൂപ്പ് ഘട്ടം കളിച്ച് യോഗ്യത നേടണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com