നമീബിയയുടെ ചരിത്ര ജയം ഇന്ത്യക്ക് തലവേദന; ശ്രീലങ്കയുടെ തോല്‍വി വരുത്തുന്ന മാറ്റങ്ങള്‍ ഇങ്ങനെ 

55 റണ്‍സിനാണ് നമീബിയ ശ്രീലങ്കയെ തകര്‍ത്തത്. നമീബിയയുടെ ഈ ചരിത്ര ജയം ഇന്ത്യയേയും ലോകകപ്പില്‍ ബാധിക്കുന്നുണ്ട്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി റാങ്കിങ്ങില്‍ ടോപ് 10ല്‍ നില്‍ക്കുന്ന ഒരു ടീമിനെ നമീബിയ മലര്‍ത്തിയടിക്കുന്നതാണ് ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കണ്ടത്. 55 റണ്‍സിനാണ് നമീബിയ ശ്രീലങ്കയെ തകര്‍ത്തത്. നമീബിയയുടെ ഈ ചരിത്ര ജയം ഇന്ത്യയേയും ലോകകപ്പില്‍ ബാധിക്കുന്നുണ്ട്. 

നിലവില്‍ ശ്രീലങ്ക അല്ലെങ്കില്‍ വിന്‍ഡിസ് ഇന്ത്യയുടെ സൂപ്പര്‍ 12ലെ ഗ്രൂപ്പിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുള്ളത്. ഈ ഗ്രൂപ്പിലേക്ക് രണ്ട് ടീമുകള്‍ ക്വാളിഫയര്‍ കളിച്ച് എത്തും. 

ഫസ്റ്റ് റൗണ്ട് മത്സരങ്ങളിലെ ഗ്രൂപ്പ് ബിയില്‍ നിന്നുള്ള ജേതാവും ഗ്രൂപ്പ് എയിലെ റണ്ണേഴ്‌സ് അപ്പും സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ഗ്രൂപ്പിലേക്ക് എത്തും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ എ ഗ്രൂപ്പിലാണ് ശ്രീലങ്ക. ഗ്രൂപ്പില്‍ ശ്രീലങ്ക ചാമ്പ്യന്മാരാവാനുള്ള സാധ്യത മങ്ങി കഴിഞ്ഞു. ഇതോടെ അവര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താല്‍ അവര്‍ ഇന്ത്യയുടെ ഗ്രൂപ്പിലേക്ക് എത്തും. ഇത് ഇന്ത്യയ്ക്ക് കൂടുതല്‍ വെല്ലുവിളിയാവുന്നു. 

വെസ്റ്റ് ഇന്‍ഡീസും ക്വാളിഫയര്‍ ജയിച്ച് ഇന്ത്യയുടെ ഗ്രൂപ്പിലേക്ക് എത്തിയാല്‍ ഗ്രൂപ്പ് രണ്ട് മരണ ഗ്രൂപ്പാവുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാവും ഗ്രൂപ്പില്‍ രണ്ടില്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com