തകര്‍ത്തടിച്ച് സച്ചിന്‍ ബേബി, ഒപ്പം നിന്ന് സഞ്ജു സാംസണും; ജമ്മുകശ്മീരിന് ജയിക്കാന്‍ വേണ്ടത് 185 റണ്‍സ് 

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കശ്മീരിന് മുന്‍പില്‍ 184 റണ്‍സ് വിജയ ലക്ഷ്യം വെച്ച് കേരളം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

രാജ്‌കോട്ട്: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കശ്മീരിന് മുന്‍പില്‍ 184 റണ്‍സ് വിജയ ലക്ഷ്യം വെച്ച് കേരളം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം സഞ്ജു സാംസണിന്റേയും സച്ചിന്‍ ബേബിയുടേയും അര്‍ധ ശതകത്തിന്റെ ബലത്തിലാണ് 184 റണ്‍സ് കണ്ടെത്തിയത്. 

സഞ്ജു 56 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സ് എടുത്തു. 32 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും നേടിയാണ് സച്ചിന്‍ ബേബി 62 റണ്‍സ് കണ്ടെത്തിയത്. അബ്ദുല്‍ ബാസിത് 11 പന്തില്‍ നിന്ന് 24 റണ്‍സ് നേടി. 

കേരളത്തിന്റെ സ്‌കോര്‍ 50ലേക്ക് എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍മാര്‍ മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഡക്കായി മടങ്ങി. 20 പന്തില്‍ നിന്ന് 29 റണ്‍സുമായി രോഹന്‍ കുന്നുമ്മലും കൂടാരം കയറി. സഞ്ജുവും രോഹനും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 

55 പന്തില്‍ നിന്ന് 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് കണ്ടെത്തിയത്. അതില്‍ 62 റണ്‍സും സ്‌കോര്‍ ചെയ്തത് സച്ചിന്‍ ബേബിയാണ്. ഒടുവില്‍ ഉമ്രാന്‍ മാലിക്ക് ആണ് സച്ചിന്‍ ബേബിയുടെ വിക്കറ്റ് എടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com