ലണ്ടന്‍: സ്റ്റീവന്‍ ജെറാര്‍ഡിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ആസ്റ്റണ്‍ വില്ല. ഫുള്‍ഹാമിനോട് 3-0ന് ക്ലബ് തോറ്റ് രണ്ട് മണിക്കൂര്‍ പിന്നിടും മുന്‍പാണ് ജെറര്‍ഡിന്റെ സ്ഥാനം തെറിച്ചത്. സീസണിലെ 11 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ആസ്റ്റണ്‍ വില്ല ജയിച്ചത്.
11 മാസം മാത്രം മുന്‍പാണ് ജെറാര്‍ഡ് ആന്‍സ്റ്റന്‍ വില്ലയുടെ പരിശീല സ്ഥാനം ഏറ്റെടുത്ത് എത്തുന്നത്. ഫുള്‍ഹാമിനോട് തോറ്റതിന് പിന്നാലെ കൂവലോടെയാണ് ജെറാര്‍ഡിനേയും കളിക്കാരേയും ആസ്റ്റണ്‍ വില്ല ആരാധകര്‍ മടക്കിയത്. ആസ്റ്റണ്‍ വില്ലയുടെ തുടരെ നാലാമത്തെ കളിയാണ് ഇത്.
തരംതാഴ്ത്തല്‍ ഭീഷണിയില്‍ ആസ്റ്റണ്‍ വില്ല
മൂന്നര വര്‍ഷത്തെ കരാറാണ് ജെറാര്‍ഡും ആസ്റ്റണ്‍ വില്ലയും തമ്മില്‍ ഉണ്ടായത്. റേഞ്ചേഴ്‌സില്‍ നിന്ന് എത്തിയ ജെറാര്‍ഡിന് കീഴില്‍ 14ാം സ്ഥാനത്താണ് കഴിഞ്ഞ സീസണില്‍ ആസ്റ്റണ്‍ വില്ല സീസണ്‍ ഫിനിഷ് ചെയ്തത്. നിലവില്‍ പ്രീമിയര്‍ ലീഗ് തരംതാഴ്ത്തല്‍ ഭീഷണിയിലാണ് ആസ്റ്റണ്‍ വില്ല.
ഞാന്‍ പോരാളിയാണ്,ഫുട്‌ബോളിലായാലും ജീവിതത്തിലായാലും ഞാന്‍ വിട്ടുകൊടുക്കില്ല. എന്താണ് സംഭവിക്കുക എന്ന് നമുക്ക് കാണാം. ഞാന്‍ പോരാട്ടം തുടരും എന്നാണ് ഫുള്‍ഹാമിനെതിരായ തോല്‍വിക്ക് പിന്നാലെ ജെറാര്‍ഡ് പ്രതികരിച്ചത്. എന്നാല്‍ ജെറാര്‍ഡിന്റെ വാക്കുകള്‍ വന്ന് മിനിറ്റുകള്‍ പിന്നിടും മുന്‍പ് മുന്‍ ലിവര്‍പൂള്‍ താരത്തെ ആസ്റ്റണ്‍ വില്ല പുറത്താക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക