ബാബര്‍ അസം ഗോള്‍ഡന്‍ ഡക്ക്, വന്നപാടെ മടങ്ങി റിസ്വാനും; അര്‍ഷ്ദീപിന്റെ പ്രഹരത്തില്‍ നിന്ന് തിരികെ കയറി പാകിസ്ഥാന്‍

പാക് ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് പാകിസ്ഥാനെ പ്രഹരിച്ചു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്റെ ഓപ്പണര്‍മാരെ പവര്‍പ്ലേയില്‍ തന്നെ മടക്കി അര്‍ഷ്ദീപ് സിങ്. പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഗോള്‍ഡന്‍ ഡക്കായി. 12 ഓവറിലേക്ക് കളി എത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍.

പാക് ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് പാകിസ്ഥാനെ പ്രഹരിച്ചു. ഇടംകയ്യന്‍ സീമര്‍ക്ക് മുന്‍പില്‍ പതറുന്ന പതിവ് ബാബര്‍ ഇവിടേയും ആവര്‍ത്തിക്കുകയായിരുന്നു. ഫഌക് ചെയ്യാനുള്ള ബാബറിന്റെ ശ്രമം പാളി പന്ത് പാഡില്‍ കൊണ്ട്. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും ബാബര്‍ ഡിആര്‍എസ് എടുത്തു. എന്നാല്‍ റീപ്ലേകളില്‍ വിക്കറ്റ് ഹിറ്റ് ചെയ്യുന്നെന്ന് വ്യക്തമായതോടെ പാക് ക്യാപ്റ്റന്‍ മടങ്ങി. 

തന്റെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ അര്‍ഷ്ദീപ് ഇക്കുറി മടക്കിയത് മുഹമ്മദ് റിസ്വാനെ. 12 പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു റിസ്വാന്‍. പുള്‍ ഷോട്ട് കളിക്കാനുള്ള റിസ്വാന്റെ ശ്രമം പാളി ടോപ് എഡ്ജ് ആയി പന്ത് ഫൈന്‍ ലെഗ്ഗില്‍ ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലേക്ക് എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com