എന്നാലും സ്പൈഡർ ക്യാമറേ... കവർന്നത് ഒരു വിക്കറ്റ്; കലിപ്പിച്ച് രോഹിതും ഹർദികും (വീഡിയോ)

ക്യാച്ച് ആകേണ്ടിയിരുന്ന പന്ത് ക്യാമറയിൽ തട്ടി നഷ്ടമായതോടെയാണ് ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ അതൃപ്തി പരസ്യമാക്കിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മെൽബൺ: ഇന്ത്യ– പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരത്തിനിടെ സ്പൈഡർ ക്യാമറയില്‍ പന്തിടിച്ചതിനെ തുടർന്ന് ഇന്ത്യക്ക് നഷ്ടമായത് പാകിസ്ഥാൻ താരത്തിന്റെ വിക്കറ്റ്. ഇതോടെ ക്യാപ്റ്റൻ രോഹിത് ശർമയും ക്യാച്ചെടുക്കാൻ കാത്തിരുന്ന ഹർ​ദിക് പാണ്ഡ്യയും ​ഗ്രൗണ്ടിൽ വച്ച് തന്നെ വൻ കലിപ്പിലായി. രോഹിത് അമ്പയറോട് പരാതി പറയുന്നതും കാണാമായിരുന്നു. 

ക്യാച്ച് ആകേണ്ടിയിരുന്ന പന്ത് ക്യാമറയിൽ തട്ടി നഷ്ടമായതോടെയാണ് ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ അതൃപ്തി പരസ്യമാക്കിയത്. തുടർന്ന് അംപയർ ഇടപെട്ട് സ്പൈഡര്‍ ക്യാം മത്സരം നടക്കുന്ന ഗ്രൗണ്ടിലെ പ്രധാന ഭാഗത്തു നിന്നു നീക്കി.

പാകിസ്ഥാൻ‌ ബാറ്റ് ചെയ്യുന്നതിനിടെ 16 ഓവറിൽ മുഹമ്മദ് നവാസിന്റെ ഷോട്ടാണു സ്പൈഡർ ക്യാമറയിൽ തട്ടിയത്. അടുത്ത പന്ത് എറിയും മുൻപ് ക്യാമറ നീക്കാൻ അംപയർ ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ക്യാച്ച് നഷ്ടമായെങ്കിലും മുഹമ്മദ് നവാസിന്റെ വിക്കറ്റ് ഹർദിക് പാണ്ഡ്യ തന്നെ പിന്നീടു സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com