ഫോട്ടോ: എഎഫ്പി(ഫയല്‍)
ഫോട്ടോ: എഎഫ്പി(ഫയല്‍)

''സമ്പൂര്‍ണ ഇന്ത്യന്‍ ബാറ്റര്‍, ദൈവത്തിന്റെ പാട്ടുപോലെ ആ ഇന്നിങ്‌സ്‌''

കഴിഞ്ഞുപോയ യുഗങ്ങളിലെ ഒരു ബാറ്റര്‍ക്കും എതിരാളിയെ ബാറ്റിങ്ങ് എന്ന കലയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇത്രയും ക്രൂരമായി നേരിടാനായിട്ടില്ല

സിഡ്‌നി: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പ്രശംസയില്‍ മൂടി ഓസീസ് ഇതിഹാസ താരം ഗ്രെഗ് ചാപ്പല്‍. തന്റെ കാലഘട്ടത്തിലെ സമ്പൂര്‍ണ ഇന്ത്യന്‍ ബാറ്ററാണ് വിരാട് കോഹ്‌ലി എന്ന് ഗ്രെഗ് ചാപ്പല്‍ പറഞ്ഞു. പാകിസ്ഥാനെതിരായ കോഹ് ലിയുടെ ഇന്നിങ്‌സിനെ ദൈവത്തിന്റെ പാട്ട് എന്നാണ് ചാപ്പല്‍ വിശേഷിപ്പിക്കുന്നത്. 

കഴിഞ്ഞുപോയ യുഗങ്ങളിലെ ഒരു ബാറ്റര്‍ക്കും എതിരാളിയെ ബാറ്റിങ്ങ് എന്ന കലയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇത്രയും ക്രൂരമായി നേരിടാനായിട്ടില്ല, കോഹ് ലിയുടെ പാകിസ്ഥാനെതിരായ 82 റണ്‍സ് ഇന്നിങ്‌സ് ചൂണ്ടിക്കാണിച്ച് ഗ്രെഗ് ചാപ്പല്‍ പറയുന്നു. 

ടൈഗര്‍ പട്ടൗഡി മാത്രമാണ് കോഹ്‌ലിക്ക് അടുത്തേക്ക് എത്തുന്നത്

എന്റെ സമയത്തെ സമ്പൂര്‍ണ ഇന്ത്യന്‍ ബാറ്ററാണ് കോഹ്‌ലി. ചിന്തകളെ സാധ്യമാകുന്നതിനും അപ്പുറത്തേക്ക് എത്തിക്കാനുള്ള ധൈര്യം മഹത്തായ ചാമ്പ്യന്മാര്‍ക്ക് മാത്രമാണ് ഉണ്ടാവുക. കോഹ്‌ലിക്ക് അതുണ്ട്. ടൈഗര്‍ പട്ടൗഡി മാത്രമാണ് അവിടെ കോഹ്‌ലിക്ക് അടുത്തേക്ക് എത്തുന്നത് എന്നും സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ തന്റെ കോളത്തില്‍ ഗ്രെഗ് ചാപ്പല്‍ എഴുതുന്നു. 

ട്വന്റി20 ക്രിക്കറ്റ് കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ഇന്നിങ്‌സ് ആണ് അവിടെ കോഹ് ലിയില്‍ നിന്ന് വന്നത്. പുതിയ കമ്പിളി നൂല്‍ കൊണ്ട് ഒരു പൂച്ച കളിക്കുന്നത് പോലെ. കോഹ്‌ലിയുടെ ഇന്നിങ്‌സ് ട്വന്റി20 ക്രിക്കറ്റിനെ നിയമസാധുത നല്‍കുന്ന ഒന്നായി പോലും മാറി.ഇനിയും ട്വന്റി20 ക്രിക്കറ്റ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി മാത്രമുള്ളത് എന്ന് ആര്‍ക്കും പറയാനാവില്ല. എന്റെ ജീവിതത്തില്‍ ഇത്രയും നാള്‍ ഇതുപോലെ ഒരാള്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. 

ഇതുപോലൊരു ജയത്തിലേക്ക് എത്തിയ ബിഗ് ഹിറ്റേഴ്‌സ്മാരെ കുറിച്ച് ആലോചിക്കുമ്പോള്‍ ഏതാനും പേരുകള്‍ എന്റെ ഓര്‍മയിലേക്ക് വരുന്നുണ്ട്. എന്നാല്‍ തന്റെ ശുദ്ധമായ ബാറ്റിങ് കഴിവ് വെച്ച് ഇങ്ങനെ ഒരാള്‍ ചെയ്യുന്നത് മുന്‍പെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഗില്‍ക്രിസ്റ്റ് മാത്രമാണ് ഇവിടെ കോഹ് ലിക്ക് അടുത്തേക്ക് വയ്ക്കാന്‍ എനിക്ക് തോന്നുന്നത്. വിരളമായി മാത്രം നമുക്ക് കാണാനാവുന്ന ക്ലാസില്‍ ഉള്‍പ്പെടുന്ന താരമാണ് കോഹ് ലി. കോഹ് ലിയില്‍ നമ്മള്‍ കണ്ട പ്രകാശം ഇനി വരുന്നവരിലും നമുക്ക് കാണാനായിക്കൊള്ളണമെന്നില്ല, ചാപ്പല്‍ പറയുന്നു...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com