'കോഹ്‌ലിയുടെ വിക്കറ്റ് സ്‌പെഷ്യല്‍', കാരണം ചൂണ്ടി എന്‍ഗിഡി 

'കോഹ്‌ലി എനിക്കെതിരെ രണ്ട് ബൗണ്ടറി അടിച്ചു. എന്നെ കുറച്ച് ആക്രമിച്ച് കളിക്കാനാണ് കോഹ്‌ലി ശ്രമിച്ചതെന്ന് വ്യക്തം'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

പെര്‍ത്ത്: സൗത്ത് ആഫ്രിക്കന്‍ പേസ് നിരയെ ഇന്ത്യന്‍ ബാറ്റേഴ്‌സ് എങ്ങനെ നേരിടും എന്നതാണ് പെര്‍ത്തിലെ പോരിന് മുന്‍പ് ക്രിക്കറ്റ് ലോകത്ത് ആകാംക്ഷ നിറച്ചിരുന്നത്. ലോകത്തെ ഏറ്റവും വേഗമേറിയ വിക്കറ്റുകളിലൊന്നില്‍ സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ അപകടം വിതയ്ക്കും എന്ന മുന്നറിയിപ്പുകള്‍ സത്യമായി. പവര്‍പ്ലേയ്ക്കുള്ളില്‍ ഇന്ത്യയുടെ ടോപ് 3 ബാറ്റേഴ്‌സിനെ എന്‍ഗിഡി കൂടാരം കയറ്റി...

എന്നാല്‍ കോഹ്‌ലിയുടെ വിക്കറ്റ് ആണ് അതില്‍ സ്‌പെഷ്യല്‍ എന്നാണ് റബാഡ പറയുന്നത്. ''കോഹ്‌ലി എനിക്കെതിരെ രണ്ട് ബൗണ്ടറി അടിച്ചു. എന്നെ കുറച്ച് ആക്രമിച്ച് കളിക്കാനാണ് കോഹ്‌ലി ശ്രമിച്ചതെന്ന് വ്യക്തം. ആ ഷോര്‍ട്ട് പിച്ച് ഡെലിവറിയില്‍ ഷോട്ട് കളിക്കാന്‍ കോഹ്‌ലി ശ്രമിക്കുമെന്ന് എനിക്ക് തോന്നി. അത് സിക്‌സോ ക്യാച്ചോ ആവാം. ഭാഗ്യത്തിന് എനിക്ക് അനുകൂലമായി അത് വന്നു'', ഇഷ്ടപ്പെട്ട വിക്കറ്റ് ആരുടേത് എന്ന ചോദ്യത്തിന് മറുപടിയായി റബാഡ പറഞ്ഞു. 

ബംഗ്ലാദേശിന് എതിരായ മത്സരത്തില്‍ റബാഡ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യക്കെതിരെ ഷംസിയെ പുറത്തിരുത്തി റബാഡയെ ഇലവനില്‍ ഉള്‍പ്പെടുത്തിയ സൗത്ത് ആഫ്രിക്കന്‍ തീരുമാനം ഫലം കണ്ടു. ബംഗ്ലാദേശിന് എതിരെ മികവ് കാണിച്ചിട്ടും ഷംസിയെ പുറത്തിരുത്തുകയാണ് സൗത്ത് ആഫ്രിക്ക ചെയ്തത്. 

ഈ ലോകകപ്പില്‍ ഞാന്‍ അധികം മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങി ഇതുപോലൊരു ദിനം സ്വന്തമാവുക എന്ന് പറഞ്ഞാല്‍, അതിലും കൂടുതലൊന്നും എനിക്ക് ആവശ്യപ്പെടാനാവില്ല. മത്സരത്തിന്റെ തലേന്ന് വലിയ അസ്വസ്ഥ നേരിട്ടിരുന്നു. മത്സര ദിവസം ഉച്ചവരെ ഇലവനില്‍ ആരെല്ലാം ഉണ്ടാവും എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ ഇലവനില്‍ ഉള്‍പ്പെട്ടു എന്നത് എന്നെ അത്ഭുതപ്പെടുത്തി, എന്‍ഗിഡി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com