ബ്രിട്ടീഷ് രാജ്ഞിയുടെ മരണം; ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം ഉപേക്ഷിച്ചു

സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു ബ്രിട്ടീഷ് രാജ്ഞിയുടെ മരണം
ബെന്‍ സ്‌റ്റോക്ക്‌സ്, പോട്ട്‌സ്/ഫോട്ടോ: എഎഫ്പി
ബെന്‍ സ്‌റ്റോക്ക്‌സ്, പോട്ട്‌സ്/ഫോട്ടോ: എഎഫ്പി

കെന്നിങ്ടണ്‍: ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഉപേക്ഷിച്ചു. മഴയെ തുടര്‍ന്ന് ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനം നഷ്ടമായിരുന്നു. 

സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു ബ്രിട്ടീഷ് രാജ്ഞിയുടെ മരണം. രാജ്ഞിയോടുള്ള ആദരസൂചകമായിട്ടാണ് ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം ഉപേക്ഷിക്കുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് സമനിലയില്‍ നില്‍ക്കുകയാണ് ഇരു ടീമും. ഓവലില്‍ ജയം നേടുന്ന ടീമാവും പരമ്പര പിടിക്കുക. എന്നാല്‍ ആദ്യ രണ്ട് ദിനവും നഷ്ടപ്പെട്ടതിനാല്‍ ടെസ്റ്റ് സമനിലയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. ഓവലില്‍ ആദ്യ ദിനം ടോസ് നേടിയ ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com