നോ ബോള്‍ എന്ന് തിരിച്ചറിഞ്ഞ് സിക്‌സ് പറത്തി; ഫീല്‍ഡര്‍മാരെ എണ്ണാന്‍ അമ്പയറോട് സ്റ്റീവ് സ്മിത്ത്(വീഡിയോ)

ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തിലാണ് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയത്
സ്റ്റീവ് സ്മിത്ത്/ഫോട്ടോ: ട്വിറ്റര്‍
സ്റ്റീവ് സ്മിത്ത്/ഫോട്ടോ: ട്വിറ്റര്‍

ക്യൂന്‍സ്‌ലന്‍ഡ്: വിരാട് കോഹ്‌ലി തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചതിന് പിന്നാലെ രണ്ട് വര്‍ഷത്തിന് ശേഷം സ്‌കോര്‍ മൂന്നക്കം കടത്തി സ്റ്റീവ് സ്മിത്തും. ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തിലാണ് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയത്. 

രാജ്യാന്തര ക്രിക്കറ്റിലെ സ്റ്റീവ് സ്മിത്തിന്റെ നാല്‍പ്പതാം സെഞ്ചുറിയാണ് ഇത്. ഏകദിനത്തിലെ 12ാമത്തെയും. 2020 നവംബറിന് ശേഷമാണ് സ്മിത്ത് സെഞ്ചുറി നേടുന്നത്. 131 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 105 റണ്‍സ് ആണ് സ്റ്റീവ് സ്മിത്ത് നേടിയത്. സ്മിത്ത് സെഞ്ചുറി തൊട്ട ഇന്നിങ്‌സില്‍ ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്ന് വന്ന സിക്‌സും ആരാധകരുടെ ശ്രദ്ധ പിടിക്കുന്നു. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 38ാം ഓവറിലാണ് സംഭവം. ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ജിമ്മി നീഷാമിനെതിരെ സ്‌ക്വയര്‍ ലെഗ്ഗിലൂടെ സ്മിത്ത് സിക്‌സ് നേടി. പിന്നാലെ സര്‍ക്കിളിന് പുറത്ത് ഫീല്‍ഡര്‍മാര്‍ അധികമാണെന്ന് സ്മിത്ത് ചൂണ്ടിക്കാണിച്ചു. ഇതോടെ ആ ഡെലിവറി നോ ബോള്‍ ആവുകയും ഓസ്‌ട്രേലിയക്ക് ഫ്രീ ഹിറ്റ് ലഭിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com