കാണ്‍പൂര്‍: വിടപറഞ്ഞ ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ ജന്മദിനത്തില്‍ ഹൃദയം തൊട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഈ ജന്മദിനത്തില്‍ നിന്നെ ഓര്‍ക്കുന്നു വോണി എന്നാണ് സച്ചിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
1969 സെപ്തംബര്‍ 13നാണ് വോണിന്റെ ജനനം. നിന്റെ ജന്മദിനത്തില്‍ നിന്നെ ഓര്‍ക്കുന്നു വോണീ. വളരെ പെട്ടെന്ന് പൊയ്ക്കളഞ്ഞു. നിനക്കൊപ്പം ഒരുപാട് നല്ല നിമിഷങ്ങളുണ്ട്. എന്നെന്നും ആ ഓര്‍മകളെ കാത്ത് സൂക്ഷിക്കും, വോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സച്ചിന്‍ കുറിച്ചു.
റണ്‍വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും നേര്‍ക്കുനേര്‍ വരുന്നത് പലപ്പോഴും ക്രിക്കറ്റ് ലോകം ആഘോഷിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ വലിയ സൗഹൃദം നിലനിന്നിരുന്നു. 708 ടെസ്റ്റ് വിക്കറ്റും 293 ഏകദിന വിക്കറ്റും വീഴ്ത്തിയ വോണ്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തായ്‌ലന്‍ഡില്‍ വെച്ചാണ് മരിച്ചത്. 1992 മുതല്‍ 2007 വരെ വോണ്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക