പ്രണവ് ആനന്ദ്/ഫോട്ടോ: ട്വിറ്റർ
പ്രണവ് ആനന്ദ്/ഫോട്ടോ: ട്വിറ്റർ

ഇന്ത്യയുടെ 76ാമത് ഗ്രാന്‍ഡ് മാസ്റ്ററായി പ്രണവ് ആനന്ദ്; നേട്ടം പതിനഞ്ചാം വയസില്‍ 

ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 2500 ഈലോ മാര്‍ക്ക് പ്രണവ് എന്ന 15കാരന്‍ പിന്നിട്ടതോടെയാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചത്

ചെന്നൈ: ഇന്ത്യയുടെ 76ാമത് ഗ്രാന്‍ഡ്മാസ്റ്ററായി ബെംഗളൂരുവില്‍ നിന്നുള്ള കൗമാര താരം പ്രണവ് ആനന്ദ്. റൊമാനിയയില്‍ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 2500 ഈലോ മാര്‍ക്ക് പ്രണവ് എന്ന 15കാരന്‍ പിന്നിട്ടതോടെയാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചത്. 

മൂന്ന് ജിഎം നോര്‍മും ലൈവ് ഇലോ റേറ്റിങ്ങില്‍ 2500 കടക്കുക എന്നതുമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. ജൂലൈയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ബീല്‍ ചെസ് ഫെസ്റ്റിവെല്ലില്‍ പ്രണവ് ആനന്ദ് മൂന്നാം ജിഎം നോം സ്‌കോര്‍ ചെയ്തിരുന്നു. 

സ്‌പെയ്‌നിന്റെ ഒന്നാം നമ്പര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ എഡ്‌വാര്‍ദോയെയാണ് ബീല്‍ ചെസ് ഫെസ്റ്റിവെല്ലില്‍ പ്രണവ് വീഴ്ത്തിയത്. ഫ്രാന്‍സിന്റെ മാക്‌സീം ലഗാര്‍ഡി, ഗ്രാന്‍ഡ്മാസ്റ്റര്‍ സേതുരാമന്‍ എന്നിവരേയും പ്രണവ് ആനന്ദ് ഇവിടെ തോല്‍പ്പിച്ചിരുന്നു. 

ആദ്യ രണ്ട് ജിഎം നോര്‍മ്‌സില്‍ സിറ്റ്ജസ് ഓപ്പണിലും വെസെര്‍കെപ്‌സോ ഗ്രാന്‍ഡ്മാസ്റ്റര്‍ റൗണ്ട് റോബിനിലുമാണ് പ്രണവ് ജയം നേടിയത്. കാല്‍ക്കുലേഷനും എന്‍ഡ് ഗെയിമുമാണ് പ്രണവിന്റെ കരുത്തെന്ന് പരിശീലകന്‍ വി ശരവണന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com