കുംബ്ലെയ്ക്ക് പകരം ട്രെവര്‍ ബെയ്‌ലിസിന്റെ തന്ത്രങ്ങള്‍; പുതിയ കോച്ചിനെ പ്രഖ്യാപിച്ച് പഞ്ചാബ് 

പരിശീലക കരിയറില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ആളാണ് ബെയ്‌ലിസ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചണ്ഡീഗഢ്: മുംബൈ ഇന്ത്യന്‍സിന് പിന്നാലെ ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സും പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ പരിശീലകന്‍ ഓസ്‌ട്രേലിയയുടെ ട്രവര്‍ ബെയ്‌ലിസാണ് പഞ്ചാബിന് തന്ത്രമോതാന്‍ എത്തുന്നത്. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പകരക്കാരനായാണ് ബെയ്‌ലിസ് സ്ഥാനമേല്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ജയവര്‍ധനെയ്ക്ക് പകരം മാര്‍ക്ക് ബൗചറെയാണ് കോച്ചായി നിയമിച്ചത്. 

പരിശീലക കരിയറില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ആളാണ് ബെയ്‌ലിസ്. 2019ല്‍ ഇംഗ്ലണ്ട് ഇയാന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ 59 കാരനായ ബെയ്‌ലിസായിരുന്നു പരിശീലകന്‍. 

ഐപിഎല്ലില്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ബെയ്‌ലിസ് പരിശീലിപ്പിച്ചിട്ടുണ്ട്. 2012, 2014 കാലത്ത് ടീം കിരീടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ തന്ത്രവുമായി ബെയ്‌ലിസായിരുന്നു പിന്നണിയില്‍. 2021ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പരിശീലകനായും ബെയ്‌ലിസുണ്ടായിരുന്നു. 

2014ല്‍ ഫൈനലിലെത്തിയതായണ് ഇതുവരെയുള്ള പഞ്ചാബിന്റെ മികച്ച പ്രകടനം. കുംബ്ലെ പരിശീലകനായ മൂന്ന് സീസണിലും പ്ലേ ഓഫ് കളിക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. പിന്നാലെയാണ് അദ്ദേഹത്തെ ടീം ഒഴിവാക്കിയത്. അതേസമയം മായങ്ക് അഗര്‍വാള്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com