'അതോടെ അവരുടെ വായടയും'; കോഹ്‌ലിയുടെ തിരിച്ചുവരവിലേക്ക് ചൂണ്ടി രവി ശാസ്ത്രി 

വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് വിരാട് കോഹ്‌ലി ശക്തമായി തിരിച്ചെത്തുമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് വിരാട് കോഹ്‌ലി ശക്തമായി തിരിച്ചെത്തുമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. കളിയോടുള്ള കോഹ്‌ലിയുടെ അഭിനിവേശത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് രവി ശാസ്ത്രി പറയുന്നു. 

ടോപ് ബാറ്റേഴ്‌സ് ആയ ബാബര്‍ അസം, ജോ റൂട്ട്, ഡേവിഡ് വാര്‍ണര്‍, കോഹ്‌ലി
എന്നിവരുടെ മൂന്ന് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ കോഹ് ലിയാണ് മറ്റെല്ലാവരേക്കാളും കൂടുതല്‍ മത്സരം കളിച്ചിരിക്കുന്നതെന്ന് കാണാം. കോഹ്‌ലി
950 മത്സരം കളിച്ചെങ്കില്‍ രണ്ടാമത് നില്‍ക്കുന്നയാള്‍ കളിച്ചത് 400 ആയിരിക്കും. ഒരു ടീമിന്റെ ക്യാപ്റ്റനായിരുന്ന് മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് ഭാരം കൂട്ടും. അതിനാലാണ് കോഹ്‌ലി ഇപ്പോള്‍ എടുത്തിരിക്കുന്ന ഇടവേളക്ക് അത്ഭുതം സൃഷ്ടിക്കാനാവും എന്ന് പറയുന്നത്. രവി ശാസ്ത്രി പറഞ്ഞു. 

കോഹ് ലിയേക്കാള്‍ ഫിറ്റ്‌നസ് ഉള്ള മറ്റൊരു ഇന്ത്യന്‍ താരം ഇല്ല. ഈ പ്രായത്തില്‍ കോഹ് ലിയെ പോലെ കഠിനാധ്വാനം ചെയ്യുകയും ഫിറ്റ്‌നസ് നോക്കുകയും ചെയ്യുന്ന മറ്റൊരു കളിക്കാരനില്ല. ഒരു യന്ത്രമാണ് കോഹ്‌ലി. ശരിയായ മാനസികാവസ്ഥയില്‍ കളിയെ സമീപിക്കുക എന്നത് മാത്രമാണ് വേണ്ടത്. ഒന്ന് രണ്ട് ഇന്നിങ്‌സ് കൊണ്ട് ഫോം തിരികെ പിടിക്കാനാവും. 

കോഹ് ലിയില്‍ അഭിനിവേഷവും ദാഹവും നിറഞ്ഞു നില്‍ക്കുകയാണ് എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. താന്‍ കടന്നുപോയ മോശം അവസ്ഥയില്‍ നിന്ന് കോഹ് ലി കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടാവും. എല്ലാ കളിക്കാര്‍ക്കും ഇങ്ങനെ ഉണ്ടാവും. എന്നാല്‍ ഓരോരുത്തരുടേയും വ്യക്തിത്വമാണ് തിരിച്ചുവരാന്‍ പൊരുതാന്‍ സഹായിക്കുന്നത്, ഈ എല്ലാ ക്വാളിറ്റിയും കോഹ് ലിക്കുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com