ഹൃദയം കവര്‍ന്ന് ചോ ഗ്യു സങ്; വിവാഹാഭ്യര്‍ഥനകളുടെ പ്രളയം 

തന്റെ ഫോണ്‍ സ്വിച്ച് ഓഫാക്കി വെക്കാനാണ് ദക്ഷിണ കൊറിയന്‍ മുന്നേറ്റനിര താരം ചോ ഗ്യു സങ്ങിന്റെ തീരുമാനം
ചോ ഗ്യു സങ്/ഫോട്ടോ: എഎഫ്പി
ചോ ഗ്യു സങ്/ഫോട്ടോ: എഎഫ്പി

ദോഹ: ബ്രസീലിനോട് തോറ്റ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നിന്ന് പുറത്തായതിന്റെ നിരാശയിലാണ് ദക്ഷിണ കൊറിയ. അതിനിടയില്‍ തന്റെ ഫോണ്‍ സ്വിച്ച് ഓഫാക്കി വെക്കാനാണ് ദക്ഷിണ കൊറിയന്‍ മുന്നേറ്റനിര താരം ചോ ഗ്യു സങ്ങിന്റെ തീരുമാനം. ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ സങ്കടം കൊണ്ട് മാത്രമല്ല ഇത്, വിവാഹാഭ്യര്‍ഥനകളുടെ ഒഴുക്കാണ് ദക്ഷിണ കൊറിയന്‍ താരത്തെ തേടി വരുന്നത്. 

ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തില്‍ ഘാനക്കെതിരെ രണ്ട് മിനിറ്റില്‍ രണ്ട് ഗോള്‍ നേടിയാണ് ചോ ശ്രദ്ധ പിടിക്കുന്നത്. ഇതോടെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ 20,000 ഫോളോവേഴ്‌സിനെ ചോയ്ക്ക് ലഭിച്ചു. നിലവില്‍ 2.4 മില്യണ്‍ ആളുകളാണ് ദക്ഷിണ കൊറിയന്‍ സ്‌ട്രൈക്കറെ ഫോളോ ചെയ്യുന്നത്. 

രാത്രിയില്‍ ചോയുടെ ഫോണിലേക്ക് നിരന്തരം സന്ദേശങ്ങളും കോളുകളും വരികയാണ്. ഇതോടെ ചോയ്ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. ഫുട്‌ബോളില്‍ ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഫോണില്‍ സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു, ദി അത്‌ലറ്റിക്കില്‍ ദക്ഷിണ കൊറിയന്‍ റിപ്പോര്‍ട്ടര്‍ പറയുന്നു. 

ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ കൊമ്പുകോര്‍ത്തും ചോ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സബസ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട ക്രിസ്റ്റ്യാനോയോട് വേഗം ഗ്രൗണ്ട് വിടാനാണ് ചോ പറഞ്ഞത്. തന്നോട് ഗ്രൗണ്ട് വിടാന്‍ പറയാന്‍ ചോയ്ക്ക് ഒരു അധികാരവുമില്ലെന്ന പ്രതികരണവുമായി ക്രിസ്റ്റ്യാനോയും തിരിച്ചടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com