കളിക്കളത്തില്‍ വെച്ച് രണ്ട് വട്ടം ഹൃദയാഘാതം; 'ഡിഫ്രിബിലേറ്ററുമായി' മെസിക്ക് മുന്‍പില്‍ കോട്ട കെട്ടാന്‍ ഡാലി ബ്ലൈന്‍ഡ് ഉണ്ടാവും

ഡിഫ്രിബിലേറ്റര്‍ ഹൃദയത്തില്‍ ഘടിപ്പിച്ചതിന് ശേഷവും ഡാലി ഗ്രൗണ്ടില്‍ വീണു. ഡിഫൈബ്രിലേറ്റര്‍ ഓഫായി പോയതിനെ തുടര്‍ന്നായിരുന്നു അത്
ഡാലി ബ്ലൈന്‍ഡ്/ഫോട്ടോ: എഎഫ്പി
ഡാലി ബ്ലൈന്‍ഡ്/ഫോട്ടോ: എഎഫ്പി

ദോഹ: കളിക്കളത്തില്‍ വെച്ച് രണ്ട് വട്ടം ഹൃദയാഘാതം. 2019ലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലൊന്നില്‍ വെച്ച് ഡാലി ബ്ലൈന്‍ഡ് എന്ന ഡച്ച് താരത്തെ സ്‌ട്രെച്ചറില്‍ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു തിരിച്ചുവരവുണ്ടാകുമോ എന്ന് പലരും സംശയിച്ചു. എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ ഇറങ്ങുമ്പോള്‍ ഡിഫ്രിബിലേറ്റര്‍ എന്ന ഉപകരണവും നെഞ്ചിനുള്ളില്‍ വെച്ച് നെതര്‍ലന്‍ഡ്‌സിനായി പ്രതിരോധ കോട്ട ഉറപ്പിക്കാന്‍ ഡാലി ബ്ലൈന്‍ഡ് ഉണ്ടാവും. 

ഭയത്തോടെയാണ് എന്നെ എല്ലാവരും നോക്കുന്നത്. എന്റെ പിതാവിന്റെ പ്രതികരണമാണ് ഞാന്‍ എപ്പോഴും മനസില്‍ വെക്കുന്നത്. എല്ലായ്‌പ്പോഴും അദ്ദേഹം സമചിത്തതയോടെയാണ് നിന്നു. ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല. മറ്റൊരു ഓപ്ഷന്‍ ഉണ്ടോ എന്ന് അദ്ദേഹം എനിക്ക് വേണ്ടി ഡോക്ടറോട് ചോദിച്ചുകൊണ്ടിരുന്നു. സമചിത്തതയോടെയുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളാണ് എനിക്ക് പ്രതീക്ഷ നല്‍കിയത്, ഡാലി ബ്ലൈന്‍ഡ് പറയുന്നു. 

ഡിഫ്രിബിലേറ്റര്‍ ഹൃദയത്തില്‍ ഘടിപ്പിച്ചതിന് ശേഷവും ഡാലി ഗ്രൗണ്ടില്‍ വീണു. ഡിഫൈബ്രിലേറ്റര്‍ ഓഫായി പോയതിനെ തുടര്‍ന്നായിരുന്നു അത്. എന്നാല്‍ ഉടനെ തന്നെ തിരിച്ചെത്തി കളി തുടരാനും ഡാലിക്കായി. ക്രമരഹിതമായ ഹൃദയമിടിപ്പ് കണ്ടെത്താനും പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടായാല്‍ ജീവന്‍ രക്ഷിക്കുന്ന ഷോക്ക് നല്‍കാനുമാണ് ഇംപ്ലാന്റബിള്‍ കാര്‍ഡിയോവാര്‍ട്ടര്‍ ഡിഫ്രിബിലേറ്റര്‍ സഹായിക്കുന്നത്. 

ഇതും ഒപ്പം വെച്ചാണ് ഉണരുന്നത്, ജോലിക്ക് പോകുന്നത്, മരുന്ന് കഴിക്കുന്നത്

എല്ലാ ദിവസവും ഞാന്‍ ഇത് ഒപ്പം കൊണ്ടുനടക്കണം. ഇതും ഒപ്പം വെച്ചാണ് ഉണരുന്നത്, ജോലിക്ക് പോകുന്നത്, മരുന്ന് കഴിക്കുന്നത്. ഓടുന്നതിന് ഇടയില്‍ ഇതിനെ കുറിച്ച് ആലോചിക്കും. ഒരു വര്‍ഷത്തിന് ശേഷം മാത്രമാണ് ഇതിനെ കുറിച്ച് ആലോചിക്കാതെ ഒരു മത്സരം കളഇക്കാന്‍ എനിക്ക് സാധിച്ചത്. അന്ന് ഞാനത് എന്റെ അച്ഛനെ വിളിച്ചു പറഞ്ഞു, ഡാലി പറയുന്നു. 

ഏതൊരു സാധാരണ വ്യക്തിയും ചെയ്യുന്നതെല്ലാം എനിക്കും ചെയ്യാനാവും. പലപ്പോഴും പരിശോധനകള്‍ക്കായി പോകേണ്ടി വരും. പക്ഷേ എത്രത്തോളം മുന്‍പോട്ട് പോകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത്രയും ഞാന്‍ ഇതിനെ ഉപയോഗപ്പെടുത്തണം എന്നും ഡാലി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com