'എന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി നീ തകര്‍ത്തു'; എംബാപ്പെയ്ക്ക് പെലെയുടെ കയ്യടി

'ലോകകപ്പിലെ എന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി നീ തകര്‍ത്തത് കാണാനായത് എന്നെ സന്തോഷിപ്പിക്കുന്നു'
ഫോട്ടോ: എഎഫ്പി(ഫയല്‍)
ഫോട്ടോ: എഎഫ്പി(ഫയല്‍)

ലോകകപ്പ് ആവേശത്തില്‍ നില്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാക്കിയാണ് ബ്രസീല്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസകള്‍ പെലെയെ തേടിയെത്തി. അക്കൂട്ടത്തില്‍ ഫ്രഞ്ച് യുവതാരം എംബാപ്പെയും ഉണ്ടായി. ഇപ്പോള്‍ എംബാപ്പെയുടെ ട്വീറ്റിന് മറുപടിയുമായി എത്തുകയാണ് പെലെ. 

പെലെക്കായി പ്രാര്‍ഥിക്കൂ എന്ന് പറഞ്ഞാണ് എംബാപ്പെ ട്വിറ്റ് ചെയ്തത്. ഡിസംബര്‍ മൂന്നിനാണ് എംബാപ്പെ ട്വീറ്റ് ചെയ്തത്. ആശുപത്രി കിടക്കയില്‍ നിന്ന് എംബാപ്പെയ്ക്ക് മറുപടി നല്‍കി ഇന്ന് പെലെ എത്തി. നന്ദി, ലോകകപ്പിലെ എന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി നീ തകര്‍ത്തത് കാണാനായത് എന്നെ സന്തോഷിപ്പിക്കുന്നു, എന്റെ സുഹൃത്തേ എന്നാണ് പെലെ കുറിച്ചത്. 

ലോകകപ്പില്‍ 9 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടത്തിലാണ് പെലെയെ മറികടന്ന് എംബാപ്പെ എത്തിയത്. 60 വര്‍ഷമായി പെലെയുടെ പേരില്‍ നിന്ന റെക്കോര്‍ഡ് ആണ് ഇവിടെ എംബാപ്പെ മറികടന്നത്. 2018 ലോകകപ്പില്‍ നാല് ഗോളും 2022ല്‍ അഞ്ച് ഗോളുമാണ് എംബാപ്പെയില്‍ നിന്ന് വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com