സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ; പിവി സിന്ധു ഫൈനലിൽ; കലാശപ്പോരിൽ എതിരാളി മറ്റൊരു ഇന്ത്യൻ താരം 

സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ; പിവി സിന്ധു ഫൈനലിൽ; കലാശപ്പോരിൽ എതിരാളി മറ്റൊരു ഇന്ത്യൻ താരം 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്‌നൗ: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ പോരാട്ടത്തിൽ ഇന്ത്യയുടെ പിവി സിന്ധു ഫൈനലിൽ. സെമിയിൽ റഷ്യൻ താരം എവ്ജീനിയ കോസെറ്റ്സ്ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാപ്പോരിലേക്ക് എത്തിയത്.

ആദ്യ സെറ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യൻ താരം പിൻമാറി. ആദ്യ ഗെയിം സിന്ധു 21-11 എന്ന സ്‌കോറിന് സ്വന്തമാക്കിയിരുന്നു. 

ക്വാർട്ടറിൽ ആറാം സീഡായ സുപനിഡ കാറ്റെത്തോങ്ങിനെ കീഴടക്കിയാണ് സിന്ധു സെമിയിലേക്ക് പ്രവേശനം നേടിയത്. ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബൻസോദാണ് ഒന്നാം സീഡായ സിന്ധുവിന്റെ എതിരാളി. 2017ൽ സിന്ധു സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റൺ കിരീടം നേടിയിട്ടുണ്ട്. 

അതേസമയം പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന എച്ച്എസ് പ്രണോയ് സെമിയിൽ തോറ്റ് പുറത്തായി. ഫ്രാൻസിന്റെ അർനൗഡ് മെർക്കിളാണ് പ്രണോയിയെ കീഴടക്കിയത്. സ്‌കോർ: 21-19, 21-16. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com