തുടക്കത്തില്‍ തന്നെ പ്രഹരിച്ച് ആന്‍ഡേഴ്‌സന്‍, ഓപ്പണര്‍മാരെ മടക്കി; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ പരുങ്ങുന്നു

ഇംഗ്ലണ്ടിന് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരം
ഇംഗ്ലണ്ടിനെതിരെ ശുഭാമാന്‍ ഗില്ലിന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി
ഇംഗ്ലണ്ടിനെതിരെ ശുഭാമാന്‍ ഗില്ലിന്റെ ബാറ്റിങ്/ഫോട്ടോ: എഎഫ്പി

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിന് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരം. 18 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിങ്‌സ് എത്തിയപ്പോഴേക്കും ഓപ്പണര്‍മാരെ ഇന്ത്യക്ക് നഷ്ടമായി. ആന്‍ഡേഴ്‌സനാണ് ഗില്ലിനേയും പൂജാരയേയും മടക്കിയത്. 

24 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 17 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഗില്‍ പുറത്തായത്. ആന്‍ഡേഴ്‌സന്റെ ലെങ്ത് ബോള്‍ ലീവ് ചെയ്യാമായിരുന്നിട്ടും ബാക്ക് ഫൂട്ടില്‍ നിന്ന് ഗില്‍ പന്തില്‍ ബാറ്റ് വെച്ചു. ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ സാക്ക് ക്രൗലിയുടെ കൈകളില്‍ ഒതുങ്ങി. 

46 പന്തില്‍ നിന്ന് 13 റണ്‍സ് എടുത്താണ് പൂജാര മടങ്ങിയത്. എഡ്ജ് ആയി പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ സാക്ക് ക്രൗലിയുടെ കൈകളിലേക്കാണ് ആന്‍ഡേഴ്‌സന്‍ എത്തിച്ചത്. 15ാം ഓവറില്‍ ബ്രോഡിന്റെ ഡെലിവറിയില്‍ പൂജാരയ്‌ക്കെതിരായ എഡ്ജ് അപ്പീലില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചിരുന്നു. എന്നാല്‍ പൂജാര റിവ്യു എടുക്കുകയും അള്‍ട്രാ ഏഡ്ജില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ പൂജാരയ്ക്ക് കഴിഞ്ഞില്ല.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com