'സ്പീഡ് മാത്രം കൊണ്ട് കാര്യമില്ല; ലൈനും ലെങ്തും സ്വിങ്ങും വേണം'; ഉമ്രാന്‍ മാലിക്കിനോട് ഷഹീന്‍ അഫ്രീദി 

സ്പീഡ് മാത്രം കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ ചൂണ്ടി പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീദി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: സ്പീഡ് മാത്രം കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ ചൂണ്ടി പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീദി. രാജ്യാന്തര ക്രിക്കറ്റില്‍ വിജയം നേടണം എങ്കില്‍ കൂടുതല്‍ കൃത്യത കണ്ടെത്താന്‍ ഉമ്രാന് സാധിക്കണം എന്ന് ഷഹീന്‍ അഫ്രീദി പറഞ്ഞു. 

ലൈനും ലെങ്തും സ്വിങ്ങും ഇല്ലെങ്കില്‍ സ്പീഡ് കൊണ്ട് കാര്യമില്ല. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയ്ക്കായി ഒരുങ്ങുന്നതിന് ഇടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഷഹീന്‍ അഫ്രീദിയുടെ പ്രതികരണം. 

150ന് മുകളില്‍ വേഗം കണ്ടെത്തിയാണ് ഉമ്രാന്‍ മലിക്ക് ശ്രദ്ധ പിടിച്ചത് 

സീസണില്‍ മണിക്കൂറില്‍ 150ന് മുകളില്‍ വേഗം കണ്ടെത്തിയാണ് സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ശ്രദ്ധ പിടിച്ചത്. ഗുജറാത്തിന് എതിരെ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കും സീസണില്‍ അഫ്രീദി എത്തി. സീസണില്‍ 14 കളിയില്‍ നിന്ന് 22 വിക്കറ്റാണ് ഉമ്രാന്‍ വീഴ്ത്തിയത്. ബെസ്റ്റ് ഫിഗര്‍ 5-25. 

2018ലാണ് ഷഹീന്‍ അഫ്രീദി പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും ഷഹീന്‍ അഫ്രീദി കയ്യടി നേടി തിളങ്ങിയിരുന്നു. 30 ഏകദിനങ്ങളില്‍ നിന്ന് 59 വിക്കറ്റ് ഷഹീന്‍ വീഴ്ത്തി കഴിഞ്ഞു. 24 ടെസ്റ്റില്‍ നിന്ന് 95 വിക്കറ്റും 40 ട്വന്റി20യില്‍ നിന്ന് 47 വിക്കറ്റും പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ അക്കൗണ്ടിലാക്കി കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com