105ാം വയസില്‍ 100 മീറ്റര്‍ ഓട്ടം, 45.40 സെക്കന്റില്‍ റെക്കോര്‍ഡ്; ട്രാക്കില്‍ ഞെട്ടിച്ച് മുത്തശ്ശി

നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഏവരേയും ഞെട്ടിക്കുകയായിരുന്നു രാംബായി.
രാംബായി/ഫോട്ടോ: ട്വിറ്റര്‍
രാംബായി/ഫോട്ടോ: ട്വിറ്റര്‍

ബംഗളൂരു: 105ാം വയസില്‍ 100 മീറ്റര്‍ ഓട്ടം. 45.40 സെക്കന്റില്‍ ഫിനിഷ് ചെയ്ത് റെക്കോര്‍ഡും. നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഏവരേയും ഞെട്ടിക്കുകയായിരുന്നു രാംബായി. 

85 വയസിന് മുകളിലുള്ളവരുടെ ഓട്ടമത്സരത്തിലാണ് രാംബായി പങ്കെടുത്തത്. 85 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 100 മീറ്റര്‍ ഓട്ടത്തിലെ ദേശിയ റെക്കോര്‍ഡ് ആണ് രാംബായി സ്വന്തം പേരില്‍ കുറിച്ചത്. 100 മീറ്റര്‍ 74 സെക്കന്റില്‍ മറികടന്ന മാന്‍ കൗറിന്റെ പേരിലുള്ള റെക്കോര്‍ഡ് ആണ് രാംബായി തിരുത്തി കുറിച്ചത്. 

വഡോദര സ്വദേശിനിയാണ് രാംബായി. ദിവസവും ഒരു ലിറ്റര്‍ പാല്‍ കുടിച്ചാണ് ഈ മുത്തശി കായിക ക്ഷമത നിലനിര്‍ത്തുന്നത്. ഇനി 200 മീറ്റര്‍ ഓട്ടത്തില്‍ ഒരു കൈ നോക്കാനാണ് രാംബായിയുടെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com