"ജീവിച്ചിരിക്കുക എന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ"; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരം, യുക്രൈൻ സ്വദേശി പറയുന്നു 

റഷ്യയുടെ ആക്രമണം മൂലം യുക്രൈനിൽ കുടുങ്ങിയിരിക്കുകയാണ് സ്റ്റാനിസ്ലാവ്‌സ്‌കി
ചിത്രം: ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ ഫേസ്ബുക്ക്
ചിത്രം: ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ ഫേസ്ബുക്ക്

കീവ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രഫഷണൽ ടെന്നീസ് താരമാണ് 97 വയസ്സും നാല് മാസവും പ്രായമുള്ള യുക്രൈൻ സ്വദേശി ലിയോണിഡ് സ്റ്റാനിസ്ലാവ്‌സ്‌കി. റാഫേൽ നദാലിനൊപ്പം ടെന്നീസ് കളിച്ച് ലോകശ്രദ്ധയാകർഷിച്ച സ്റ്റാനിസ്ലാവ്‌സ്‌കിയ്ക്ക് സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർക്കൊപ്പം ടെന്നീസ് കളിക്കുക എന്നതാണ് ഏറ്റവും വലിയ ആ​ഗ്രഹം. പക്ഷെ ഇപ്പോൾ അതിനേക്കാൾ ഉപരിയായി ഒരേയൊരു പ്രാർഥനയേയുള്ളൂ, 'റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഇരയാവരുതെന്ന പ്രാർഥന'. 

റഷ്യയുടെ ആക്രമണം മൂലം യുക്രൈനിൽ കുടുങ്ങിയിരിക്കുകയാണ് സ്റ്റാനിസ്ലാവ്‌സ്‌കി. ഈ ഭൂമിയിൽ ജീവിക്കണം എന്ന ആ​ഗ്രഹമാണ് താരത്തിനുള്ളത്. 'ജീവിച്ചിരിക്കുക എന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ. ഫെബ്രുവരി 24നാണ് യുദ്ധം തുടങ്ങിയത്. അന്നുതൊട്ട് ഞാൻ വീട്ടിൽ തന്നെ കഴിയുകയാണ്. പുറത്തിറങ്ങാൻ പേടിയാണ്. ജീവിതത്തിൽ മറ്റൊരു യുദ്ധത്തെ നേരിടേണ്ടിവരുമെന്ന് ഞാൻ കരുതിയില്ല. ഈ യുദ്ധം അവസാനിപ്പിക്കണം. സമാധനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കണം'', സ്റ്റാനിസ്ലാവ്‌സ്‌കി പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായിട്ടുണ്ട് സ്റ്റാനിസ്ലാവ്‌സ്‌കി. എൻജിനിയറായിരുന്ന സ്റ്റാനിസ്ലാവ്‌സ്‌കി അന്ന് സോവിയറ്റ് യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിൽ പങ്കാളിയായി. 30-ാം വയസ്സിലാണ് അദ്ദേഹം ടെന്നീസ് ലോകത്തെത്തുന്നത്. ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോഡും താരം സ്വന്തം പേരിലാക്കി. ഇപ്പോഴും ആഴ്ചയിൽ മൂന്ന് ദിവസം പരിശീലനം നടത്താറുണ്ട് ഈ 97കാരൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com