പന്ത്‌ സ്റ്റംപില്‍ തട്ടിയിട്ടും താഴെ വീഴാതെ ബെയില്‍സ്; കളിയുടെ ഗതി തിരിച്ച നിമിഷം 

ജീവന്‍ തിരിച്ചുകിട്ടിയ സിവര്‍, ഹീതര്‍ നൈറ്റിനൊപ്പം ചേര്‍ന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് കളിയുടെ ഗതി തിരിച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ടൗരംഗ: ഇംഗ്ലണ്ടിന് മുന്‍പില്‍ 134 റണ്‍സിന് തകര്‍ന്നടിഞ്ഞെങ്കിലും ജയത്തിനായി പൊരുതിയതിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. ഇവിടെ നിര്‍ണായകമായത് ഇംഗ്ലണ്ട് ബാറ്റര്‍ സിവര്‍ സ്‌ട്രൈക്ക് ചെയ്യുമ്പോള്‍ പന്ത് സ്റ്റംപില്‍ തട്ടിയിട്ടും ബെയില്‍സ് താഴെ വീഴാതിരുന്നതാണ്. 

ജീവന്‍ തിരിച്ചുകിട്ടിയ സിവര്‍, ഹീതര്‍ നൈറ്റിനൊപ്പം ചേര്‍ന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് കളിയുടെ ഗതി തിരിച്ചത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ നാലാം ഓവറിലെ ജുലന്‍ ഗോസ്വാമിയുടെ രണ്ടാമത്തെ ഡെലിവറിയിലാണ് പന്ത് സ്റ്റംപില്‍ തട്ടി നിന്നത്. എന്നാല്‍ ബെയില്‍സ് ഇളകിയില്ല. ഈ സമയം 12-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 

ഈ സമയം സിവറിന്റെ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സര ഫലത്തെ തന്നെ അത് സ്വാധീനിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഹീതര്‍-സിവര്‍ കൂട്ടുകെട്ട് പൊളിഞ്ഞതിന് ശേഷം ഇംഗ്ലണ്ട് വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ വിജയ ലക്ഷ്യം ചെറുതായിരുന്നതാണ് ഇവിടെ തിരിച്ചടിയായത്. 

135 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. മേഘ്‌ന സിങ് മൂന്ന് വിക്കറ്റും ജുലന്‍, രാജേശ്വരി, പൂജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാം തോല്‍വിയാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com