നദാലിന്റെ 2022ലെ അപരാജിത കുതിപ്പിന് കടിഞ്ഞാൺ; അട്ടിമറിച്ച് യുവ താരം; ഇന്ത്യൻ വെൽസ് കിരീടം ടെയ്ലർ ഫ്രിറ്റ്സിന്

ഈ വർഷം തുടർച്ചയായി 20 മത്സരങ്ങൾ ജയിച്ചാണ് നദാൽ ഇന്ത്യൻ വെൽസിന്റെ ഫൈനൽ കളിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാലിഫോർണിയ: സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ 2022ലെ ആദ്യ തോൽവി അറിഞ്ഞു. ഇന്ത്യൻ വെൽസ് ടെന്നീസ് പോരാട്ടത്തിൽ റാഫേൽ നദാലിനെ അട്ടിമറിച്ച് അമേരിക്കയുടെ യുവ താരം ടെയ്ലർ ഫ്രിറ്റ്സ് കിരീടം സ്വന്തമാക്കി. ഇരു താരങ്ങളേയും പരിക്ക് വലച്ചിരുന്നു. വേദന സഹിച്ചാണ് ഇരുവരും കലാശപ്പോരിൽ കളിക്കാനിറങ്ങിയതും. 6-3, 7-6 (7-5) എന്ന സ്കോറിനാണ് ഫ്രിറ്റ്സിന്റെ വിജയം. 

ഈ വർഷം തുടർച്ചയായി 20 മത്സരങ്ങൾ ജയിച്ചാണ് നദാൽ ഇന്ത്യൻ വെൽസിന്റെ ഫൈനൽ കളിച്ചത്. ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ഫ്രിറ്റ്സ് മത്സരത്തിൽ ആധിപത്യം കണ്ടത്തി 3-0 നു മുന്നിലെത്തിയ ഫ്രിറ്റ്സ് സെറ്റ് 6-3 നു സ്വന്തമാക്കി മുൻതൂക്കം നേടി. 

രണ്ടാം സെറ്റിൽ പോരാട്ടം കൂടുതൽ കടുത്തു. ടൈബ്രേക്കറിലേക്ക് പോയ സെറ്റ് പിടിച്ചെടുത്ത് അമേരിക്കൻ യുവ താരം കിരീടം ഉയർത്തുകയായിരുന്നു. മത്സരത്തിൽ രണ്ട് തവണ ബ്രെയ്ക്ക് വഴങ്ങിയ ഫ്രിറ്റ്സ് നാല് തവണ നദാലിനെ ബ്രെയ്ക്ക് പോയിന്റ് ഭേദിച്ചു. 

2011ൽ ജോക്കോവിച് കിരീടം നേടിയ ശേഷം ഇന്ത്യൻ വെൽസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഫ്രിറ്റ്സ്. 2006 നു ശേഷം മാസ്റ്റേഴ്സ് 1000 കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരവും ഫ്രിറ്റ്സ് ആണ്. 2001നു ശേഷം ഇന്ത്യൻ വെൽസ് കിരീടം നേടുന്ന അമേരിക്കൻ താരവും ആണ് ഫ്രിറ്റ്സ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com