സച്ചിന്‍ 194ല്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്തത് ശരിയായില്ല; 2 ഓവര്‍ കൂടി എടുത്താല്‍ എന്ത് വ്യത്യാസം: യുവരാജ് സിങ്‌

2004ലെ മുള്‍ട്ടാന്‍ ടെസ്റ്റില്‍ സച്ചിന്‍ 194 റണ്‍സില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്ത നടപടി ശരിയായിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്
യുവരാജ് സിങ്/ഫയല്‍ ചിത്രം
യുവരാജ് സിങ്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2004ലെ മുള്‍ട്ടാന്‍ ടെസ്റ്റില്‍ സച്ചിന്‍ 194 റണ്‍സില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്ത നടപടി ശരിയായിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. രണ്ട് ഓവര്‍ അധികം ബാറ്റ് ചെയ്താല്‍ അത് ടെസ്റ്റില്‍ മത്സര ഫലത്തെ ബാധിക്കും എന്ന് താന്‍ കരുതുന്നില്ലെന്നും യുവരാജ് സിങ് പറഞ്ഞു. 

ഞങ്ങള്‍ക്കവിടെ ഒരു സന്ദേശം ലഭിച്ചു. ഡിക്ലയര്‍ ചെയ്യാന്‍ പോവുകയാണ്, വേഗത്തില്‍ കളിക്കണം എന്ന്. ഒരു ഓവര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ സച്ചിന് അവിടെ ആ ആറ് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞാനെ. അവിടെ ഞങ്ങള്‍ രണ്ട് ഓവര്‍ കൂടുതല്‍ കളിച്ചിരുന്നെങ്കില്‍ ടെസ്റ്റില്‍ അത് ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വരുത്തും എന്ന് ഞാന്‍ കരുതുന്നില്ല, യുവരാജ് സിങ് പറഞ്ഞു. 

മൂന്നാം ദിനമോ നാലാം ദിനമോ ആണെങ്കില്‍ 150 റണ്‍സില്‍ നിങ്ങള്‍ നില്‍ക്കുമ്പോള്‍ ടീമിന് മുന്‍ഗണന കൊടുത്ത് ഡിക്ലയര്‍ പ്രഖ്യാപിക്കാം. ഇവിടെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അവിടെ സച്ചിന്‍ 200 റണ്‍സ് എടുത്തതിന് ശേഷം ഡിക്ലയര്‍ ചെയ്താല്‍ മതിയായിരുന്നു എന്നാണ് എന്റെ അഭിപ്രായം, യുവി വ്യക്തമാക്കി. 

ഗാംഗുലിയുടെ വിരമിക്കലിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എനിക്ക് കാന്‍സര്‍ കണ്ടെത്തി. നിര്‍ഭാഗ്യമാണ്. കഠിനാധ്വാനം ചെയ്തതാണ് ഞാന്‍. 100 ടെസ്റ്റുകള്‍ കളിക്കണം എന്ന് ആഗ്രഹമുണ്ടായി. ഈ ഫാസ്റ്റ് ബൗളര്‍മാരെയെല്ലാം നേരിട്ട് അടുത്ത രണ്ട് വര്‍ഷം കൂടി ബാറ്റ് ചെയ്യണം എന്നുണ്ടായി. ഞാന്‍ എന്റെ എല്ലാം നല്‍കിയിട്ടും കാര്യമുണ്ടായില്ല എന്നും യുവി പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com