ധവാനെ കൊണ്ട് ഡിആര്‍എസ് എടുപ്പിച്ച് സഞ്ജു, ഷഹ്ബാസ് അഹ്മദിന് കന്നി വിക്കറ്റ്; സൗത്ത് ആഫ്രിക്ക തിരികെ കയറുന്നു

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തുടക്കത്തില്‍ നേരിട്ട തകര്‍ച്ചയില്‍ നിന്ന് സൗത്ത് ആഫ്രിക്ക തിരികെ കയറുന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തുടക്കത്തില്‍ നേരിട്ട തകര്‍ച്ചയില്‍ നിന്ന് സൗത്ത് ആഫ്രിക്ക തിരികെ കയറുന്നു. 27 ഓാവറിലേക്ക് കളി എത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ മുഹമ്മദ് സിറാജ് പ്രഹരമേല്‍പ്പിച്ചിരുന്നു. 2.1 ഓവറില്‍ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. 5 റണ്‍സ് മാത്രം എടുത്താണ് ഡികോക്ക് മടങ്ങിയത്. 31 പന്തില്‍ നിന്ന് 25 റണ്‍സ് എടുത്ത് നില്‍ക്കെ മലന്‍ ഷഹ്ബാസ് അഹ്മദ് മടക്കി. ഷഹ്ബാസിന്റെ ഏകദിനത്തിലെ ആദ്യ വിക്കറ്റാണ് ഇത്. 

തന്റെ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ മൂന്ന് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷഹ്ബാസ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയത്. പിന്നാലെ 10ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ഷഹ്ബാസിന്റെ സ്ലോ ബോള്‍ മലന്റെ പ്രതിരോധം ഭേദിച്ച് പാഡില്‍ തട്ടി.  

ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചെങ്കിലും വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ വാക്കുകളില്‍ വിശ്വാസം വെച്ച് ധവാന്‍ ഡിആര്‍എസ് എടുത്തു. റിപ്ലേയില്‍ പന്ത് പിച്ച് ചെയ്യുന്നത് ലൈനിലാണെന്നും വിക്കറ്റ് ഹിറ്റ് ചെയ്യുന്നതായും വ്യക്തമായി. 

പവര്‍പ്ലേയില്‍ 40-2 എന്ന നിലയിലേക്ക് സൗത്ത് ആഫ്രിക്ക വീണെങ്കിലും കൂട്ടുകെട്ട് ഉയര്‍ത്തി റീസ ഹെന്‍ ഡ്രിക്‌സും മാര്‍ക്രമും ടീം സ്‌കോര്‍ 100 കടത്തി. ഹെന്‍ഡ്രിക്‌സും മാര്‍ക്രമും അര്‍ധ ശതകം കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com