'ദീപാവലി തുടങ്ങി'യെന്ന് അമിത് ഷാ; അഭിനന്ദനം കൊണ്ടുമൂടി രാഹുലും മമതയും

ഇത് ദീപാവലി ആഘോഷത്തിന്റെ വിളംബരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
പാകിസ്ഥാനെതിരായ മത്സരത്തില്‍ വിജയിച്ച കോഹ്‌ലിയുടെ ആഹ്ലാദം/ പിടിഐ
പാകിസ്ഥാനെതിരായ മത്സരത്തില്‍ വിജയിച്ച കോഹ്‌ലിയുടെ ആഹ്ലാദം/ പിടിഐ

ന്യൂഡല്‍ഹി: മെല്‍ബണിലെ ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ 53 പന്തില്‍ നിന്ന് പുറത്താകാതെ 82 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിയെ പ്രശംസകൊണ്ട് മൂടി ആരാധകര്‍. ഇത് ദീപാവലി ആഘോഷത്തിന്റെ വിളംബരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കോഹ്‌ലിയുടെ എന്തൊരു തകര്‍പ്പന്‍ ഇന്നിങ്‌സാണെന്നും മുഴുവന്‍ ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു

പാകിസ്ഥാനെതിരെയുള്ള മത്സരം എന്തൊരു ആവേശപ്പോരാട്ടമായിരുന്നെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.  സമ്മര്‍ദ്ദഘട്ടത്തില്‍ നേടിയ മഹത്തായ വിജയങ്ങളിലൊന്ന് വരും മത്സരങ്ങളിലും വിജയാശംസകള്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

പാകിസ്ഥാനെതിരെ വിജയം നേടിയ ഇന്ത്യന്‍ ടീമിന് ഹൃദ്യമായ അഭിനന്ദനങ്ങള്‍, ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ശരിക്കും സന്തോഷം തരുന്നു, വരും മത്സരങ്ങളിലും വിജയത്തുടര്‍ച്ച ഉണ്ടാകട്ടെ എന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com