3 കളിയില്‍ പേസര്‍മാര്‍ പിഴുതത് 24 വിക്കറ്റ്, സ്പിന്നമാര്‍ക്കും സന്തോഷിക്കാം; പെര്‍ത്തില്‍ ഇന്ത്യയെ കാത്ത് വലിയ വെല്ലുവിളി

ഏറ്റവും വേഗതയേറിയ വിക്കറ്റുകളില്‍ ഒന്നായ പെര്‍ത്തില്‍സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരുടെ തീതുപ്പും പന്തുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്
രോഹിത് ശര്‍മ്മയും ഷമിയും/ പിടിഐ
രോഹിത് ശര്‍മ്മയും ഷമിയും/ പിടിഐ

പെര്‍ത്ത്: ട്വന്റി20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയാണ് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യക്ക് മുന്‍പിലേക്ക് ഇനി എത്തുന്നത്. പെര്‍ത്തില്‍ സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍മാരെ ഇന്ത്യന്‍ ബാറ്റേഴ്‌സ് നേരിടുന്നത് ആശ്രയിച്ചിരിക്കും മത്സര ഫലം. ലോകത്തിലെ ഏറ്റവും വേഗതയേറിയ വിക്കറ്റുകളില്‍ ഒന്നായ പെര്‍ത്തില്‍
സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരുടെ തീതുപ്പും പന്തുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 

ബൗളര്‍മാരെ സഹായിക്കുന്ന ബൗണ്‍സ് ഉള്ള പിച്ച് ആണ് പെര്‍ത്തിലേത്. നോര്‍ജേ, റബാഡ എന്നിവരുടെ സ്‌പെല്ലുകള്‍ അതിജീവിക്കുക രോഹിത്തിനും രാഹുലിനും കോഹ്‌ലിക്കുമെല്ലാം വലിയ വെല്ലുവിളിയാവും. ട്വന്റി20 ലോകകപ്പില്‍ ഇതുവരെ 3 മത്സരങ്ങളാണ് ഇവിടെ നടന്നത്. അതില്‍ 24 വിക്കറ്റുകളാണ് പേസര്‍മാര്‍ വീഴ്ത്തിയത്. മൂടിക്കെട്ടിയ അന്തരിക്ഷത്തില്‍ സ്വിങ് കണ്ടെത്താന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞാല്‍ ഫോമില്ലാതെ നില്‍ക്കുന്ന രാഹുലിന് ഉള്‍പ്പെടെ അത് വെല്ലുവിളിയാണ്. 

ഇന്ത്യക്ക് ഇവിടെ തുറുപ്പുചീട്ടാവുക അശ്വിനും

പെര്‍ത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെന്നത് പോലെ സ്പിന്നര്‍മാര്‍ക്കും പിന്തുണ ലഭിക്കുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ മാക്‌സ് വെല്ലും, ഷദബ് ഖാനും ധനഞ്ജയ സില്‍വയും എല്ലാം അത് തെളിയിച്ചു. കേശവ് മഹാരാജ് ആണ് ഇവിടെ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത്. ഇന്ത്യക്ക് ഇവിടെ തുറുപ്പുചീട്ടാവുക അശ്വിനും. 

ഇവിടെ സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരുടെ വെല്ലുവിളി മറികടന്ന് ഇന്ത്യ ജയം നേടിയാല്‍ ഗ്രൂപ്പ് ടോപ്പര്‍മാരായി ഇന്ത്യക്ക് അഡ്‌ലെയ്ഡില്‍ സെമി കളിക്കാം. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ സിഡ്‌നിയിലായിരിക്കും ഇന്ത്യ സെമി കളിക്കുക. 

ട്വന്റി20 ലോകകപ്പിന് ദിവസങ്ങള്‍ മുന്‍പേ തന്നെ ഓസ്‌ട്രേലിയയിലേക്ക് എത്തിയ ഇന്ത്യന്‍ സംഘം പെര്‍ത്തിലാണ് പരിശീലനം നടത്തിയിരുന്നത്. ഈ ഗ്രൗണ്ടുകളുമായും ഇവിടുത്തെ സാഹചര്യങ്ങളുമായും ഇണങ്ങുന്നതിന് വേണ്ടിയാണ് നേരത്തെ തന്നെ പെര്‍ത്തിലേക്ക് എത്തിയതെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com