ഉന്നം തെറ്റിയ പന്തിന്റെ ത്രോ; ടീമില്‍ നിന്ന് പുറത്താക്കണം, സഞ്ജുവിനായിആരാധകരുടെ മുറവിളി 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ അവസാന ഓവറില്‍ സഞ്ജുവില്‍ നിന്ന് വന്ന സേവാണ് ഇവിടെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സഞ്ജുവിനായി ആരാധകരുടെ മുറവിളി. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതിന് പുറമെ റണ്‍ഔട്ടിനുള്ള അവസരം നഷ്ടപ്പെടുത്തിയും ഋഷഭ് പന്തിന് നേര്‍ക്ക് വിമര്‍ശനം ശക്തമാകുന്നു. 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ ബൈയില്‍ റണ്‍സിനായി ഓടിയ ഷനകയെ റണ്‍ഔട്ട് ആക്കാനുള്ള അവസരമാണ് പന്ത് നഷ്ടപ്പെടുത്തിയത്. പന്തിന്റെ ത്രോ സ്റ്റംപില്‍ കൊണ്ടില്ല. ഇവിടെ രണ്ട് റണ്‍സ് ലങ്ക ഓടി എടുത്തതോടെ ലങ്ക ജയം തൊട്ടു. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ അവസാന ഓവറുകളില്‍ സഞ്ജുവില്‍ നിന്ന് വന്ന സേവാണ് ഇവിടെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ 17 റണ്‍സ് മാത്രം നേടിയാണ് പന്ത് മടങ്ങിയത്. കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, പന്ത് എന്നിവരേക്കാള്‍ മികച്ച ബാറ്ററാണ് സഞ്ജു സാംസണ്‍ എന്ന് ഇവിടെ ആരാധകര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com