രോഹിത് ശര്‍മ അസ്വസ്ഥനാണ്, വെറുതെ ദേഷ്യപ്പെടുന്നു; ഗ്രൗണ്ടില്‍ ആക്രോശിക്കുന്നതായി അക്തര്‍

രോഹിത് ശര്‍മ വളരെ അസ്വസ്ഥനാണ് എന്നാണ് മനസിലാവുന്നത്. ഫീല്‍ഡില്‍ ആക്രോശിക്കുന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പെരുമാറ്റത്തിലേക്ക് ചൂണ്ടി പാക് മുന്‍ പേസര്‍ അക്തര്‍. രോഹിത് ശര്‍മ അസ്വസ്ഥനാണെന്ന് എന്നും ഫീല്‍ഡില്‍ ആക്രോശിക്കുകയാണെന്നും അക്തര്‍ ആരോപിച്ചു. 

രോഹിത് ശര്‍മ വളരെ അസ്വസ്ഥനാണ് എന്നാണ് മനസിലാവുന്നത്. ഫീല്‍ഡില്‍ ആക്രോശിക്കുന്നു. ഇന്ത്യ ബിഷ്‌നോയിയെ ഒഴിവാക്കി അശ്വിനെ ഇലവനിലേക്ക് കൊണ്ടുവന്നു. ഇതിനര്‍ഥം ഇന്ത്യന്‍ ക്യാംപില്‍ അനിശ്ചിതത്വം ഉണ്ടെന്നാണ്. ഇന്ത്യക്ക് ഇതൊരു മുന്നറിയിപ്പാണ്, ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ...അക്തര്‍ പറയുന്നു. 

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ടീം സെലക്ഷന്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നത്. സ്‌ക്വാഡില്‍ മൂന്ന് പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയത് ആദ്യം തന്നെ വിവാദമായിരുന്നു. പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെ രണ്ട് മത്സരത്തിന് ശേഷം മാറ്റി ഋഷഭ് പന്തിനെ കൊണ്ടുവന്നതുള്‍പ്പെടെ നടത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. 

രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ വെച്ചാണ് ഇന്ത്യ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ കളിച്ചത്. ആവേശ് ഖാനെ പനി പിടിപെട്ടതോടെയാണ് ഇന്ത്യക്ക് മൂന്ന് പേസര്‍മാര്‍ എന്ന ഫോര്‍മുല പോലും പിന്തുടരാന്‍ കഴിയാതെ വന്നത്. പാകിസ്ഥാന് എതിരെ രവി ബിഷ്‌നോയ് മികവ് കാണിച്ചിട്ടും പിന്നാലെ വന്ന ശ്രീലങ്കക്കെതിരായ കളിയില്‍ ബിഷ്‌നോയിയെ മാറ്റി ഇന്ത്യ അശ്വിനെ ഇറക്കുകായാണ് ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com