56 സെക്കന്റ് നീണ്ട ഹിന്ദിയിലെ ചോദ്യം; രോഹിത് ശര്‍മയെ ട്രോളി വിരാട് കോഹ്‌ലി

ഇവിടെ ഇംഗ്ലീഷ് കലര്‍ത്താതെ ഹിന്ദിയിലെ രോഹിത്തിലെ വലിയ ചോദ്യം കേട്ട കോഹ് ലിക്ക് ചിരിയടക്കാനായില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: സെഞ്ചുറി വരള്‍ച്ച വിരാട് കോഹ്‌ലിക്ക് അവസാനിപ്പിക്കാനായതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. രോഹിത്തിന് പകരം ഓപ്പണിങ്ങില്‍ ഇറങ്ങി തകര്‍ത്തു കളിച്ച കോഹ്‌ലിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയത് രോഹിത്. ഇരുവരുടേയും രസകരമായ സംഭാഷണത്തിന്റെ വീഡിയോയാണ് ബിസിസിഐ പങ്കുവെക്കുന്നത്. 

ഇവിടെ ഇംഗ്ലീഷ് കലര്‍ത്താതെ ഹിന്ദിയിലെ രോഹിത്തിലെ വലിയ ചോദ്യം കേട്ട കോഹ് ലിക്ക് ചിരിയടക്കാനായില്ല. അഭിനന്ദനങ്ങള്‍ വിരാട്. ഇന്ത്യയിലെ എല്ലാവരും നിന്റെ 71ാം സെഞ്ചുറിക്കായി കാത്തിരിക്കുകയായിരുന്നു. അതിലും വലിയ കാത്തിരിപ്പായിരുന്നു നിന്റേത് എന്ന് അറിയാം. നിന്റെ കഠിനാധ്വാനം, ഈ നാഴികകല്ലുകള്‍ പിന്നിടും എന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഈ സെഞ്ചുറി പ്രത്യേകതയുള്ളതാണ്, കാരണം നമുക്ക് ജയം അനിവാര്യമായിരുന്നു. മികച്ച ഷോട്ടുകള്‍ കളിച്ചു, ഗ്യാപ്പുകള്‍ കണ്ടെത്തി. ശരിയായ ബൗളര്‍മാരെ ലക്ഷ്യം വെച്ചു. ഇനി നിന്റെ ഇന്നിങ്‌സിനെ കുറിച്ച് പറയൂ എന്നാണ് രോഹിത് ശര്‍മ കോഹ്‌ലിയോട് പറഞ്ഞത്. 

ഇത്ര ശുദ്ധ ഹിന്ദിയില്‍ ഇത് ആദ്യമായാണ് നീ എന്നോട് സംസാരിക്കുന്നത് എന്നാണ് കോഹ് ലി രോഹിത്തിന് നല്‍കിയ മറുപടി. ഹിന്ദിയും ഇംഗ്ലീഷും കലര്‍ത്തി പറയാം എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഹിന്ദിയില്‍ നല്ല ഒഴുക്കി കിട്ടി, അതോടെ ഹിന്ദിയില്‍ തന്നെ തുടരാം എന്ന് കരുതി എന്ന് രോഹിത്തിന്റെ മറുപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com