ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ സലിം ദുറാനി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലിം ദുറാനി (88) അന്തരിച്ചു
സലിം ദുറാനി, എഎൻ‌ഐ
സലിം ദുറാനി, എഎൻ‌ഐ

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലിം ദുറാനി (88) അന്തരിച്ചു. ജനുവരിയില്‍ വീണതിനെ തുടര്‍ന്ന് തുടയെല്ല് പൊട്ടി ശസ്്ത്രക്രിയയ്ക്ക് വിധേയനായി സഹോദരന്റെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

കാബൂളില്‍ ജനിച്ച മുന്‍ ഓള്‍റൗണ്ടര്‍ ദുറാനി ഇന്ത്യയ്ക്ക് വേണ്ടി 29 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 1961-62 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ചരിത്ര വിജയം നേടിയപ്പോള്‍ നിര്‍ണായക പങ്ക് വഹിച്ചത് ദുറാനി ആണ്. വിജയിച്ച രണ്ടു കളിയിലും പത്തും എട്ടും വിക്കറ്റുകള്‍ വീതമാണ് ഇടങ്കയ്യന്‍ സ്പിന്നറായ ദുറാനി നേടിയത്. അന്നത്തെ കല്‍ക്കത്തയിലും മദ്രാസിലുമായിരുന്നു മത്സരം. 

ടെസ്റ്റില്‍ 50 ഇന്നിംഗ്‌സുകളിലായി 1202 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ചരിത്ര വിജയത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുന്നതിലും ദുറാനി പ്രധാന പങ്കാണ് വഹിച്ചത്. ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com