മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സുധീര്‍ നായിക് അന്തരിച്ചു

1974 ല്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ഓപ്പണറായിരുന്നു സുധീര്‍ നായിക്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുധീര്‍ നായിക്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുധീര്‍ നായിക്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ക്യുറേറ്ററും പരീശീലകനുമായിരുന്ന
സുധീര്‍ നായിക് അന്തരിച്ചു. 78 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

അടുത്തിടെ കുളിമുറിയില്‍ വീണ് തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോമ അവസ്ഥയിലേക്ക് മാറുകയും ചെയ്തു. 

1974 ല്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ഓപ്പണറായിരുന്നു സുധീര്‍ നായിക്. 70കളില്‍ മുംബൈ ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധേയനായിരുന്നു  അദ്ദേഹം. 71ല്‍ സുനില്‍ ഗവാസ്‌കര്‍, അജിത് വഡേക്കര്‍, ദിലീപ് സര്‍ദേശായി, അശോക് മങ്കാഡ് തുടങ്ങിയ താരങ്ങളില്ലാതെ തന്നെ മുംബൈയ്ക്ക് രഞ്ജി ട്രോഫി കിരീടം സമ്മാനിക്കുകയും ചെയ്തു. 1972ല്‍ മുന്‍നിര താരങ്ങള്‍ തിരിച്ചെത്തിയതോടെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

74ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. 1974ല്‍ സജീവക്രിക്കറ്റില്‍ നിന്നും അദ്ദേഹം പിന്‍മാറി. ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്റെ കരിയറില്‍ വലിയ പങ്കുവഹിച്ച പരിശീലകന്‍ കൂടിയായിരുന്നു സുധീര്‍ നായിക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com