വന്‍ അട്ടിമറി; ജോക്കോവിചിനെ വീഴ്ത്തി 21കാരന്‍ ലൊറെന്‍സോ മുസെറ്റി

ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു ജോക്കോവിചിന്റെ അപ്രതീക്ഷിത വീഴ്ച
മുസെറ്റി, ജോക്കോവിച്/ എഎഫ്പി
മുസെറ്റി, ജോക്കോവിച്/ എഎഫ്പി

പാരിസ്: ടെന്നീസ് ലോകത്ത് വന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരവും ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളില്‍ റെക്കോര്‍ഡ് പങ്കിടുകയും ചെയ്യുന്ന സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിനെ യുവ താരം അട്ടിമറിച്ചു. മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നീസ് പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലാണ് ഇതിഹാസ താരത്തെ 21കാരനായ ഇറ്റാലിയന്‍ താരം ലൊറെന്‍സോ മുസെറ്റിയാണ് അട്ടിമറിച്ചത്. 

ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു ജോക്കോവിചിന്റെ അപ്രതീക്ഷിത വീഴ്ച. സ്‌കോര്‍: 4-6, 7-5, 6-4. ജയത്തോടെ മുസെറ്റി ക്വാര്‍ട്ടറിലേക്ക് കടന്നു. ജാനിക് സിന്നറാണ് ക്വാര്‍ട്ടറില്‍ മുസെറ്റിയുടെ എതിരാളി. 

രണ്ടാം റൗണ്ടില്‍ ഇവാന്‍ ഗഖോവിനോട് കഷ്ടിച്ചാണ് ജോക്കോ വിജയിച്ചത്. പിന്നാലെ താന്‍ മികവിലല്ലെന്ന് താരം അഭിപ്രായപ്പെട്ടിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണ് മൂന്നാം റൗണ്ടിലെ താരത്തിന്റെ തോല്‍വി. 

മിയാമി, ഇന്ത്യന്‍ വെല്‍സ് പോരാട്ടങ്ങളില്‍ കളിക്കാതെയാണ് മോണ്ടെ കാര്‍ലോയിലെ കളിമണ്‍ കോര്‍ട്ടില്‍ ജോക്കോവിച് കളിക്കാനെത്തിയത്. മുസെറ്റിയെ ആദ്യ സെറ്റില്‍ വീഴ്ത്തിയത് മാറ്റി നിര്‍ത്തിയാല്‍ കളിയിലുടനീളം ജോക്കോക്ക് പിഴക്കുന്നതാണ് കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com