ചരിത്ര പ്രഖ്യാപനവുമായി ഇന്ത്യൻ ഫുട്ബോൾ; വനിതാ താരങ്ങൾക്ക് ഇനി മിനിമം വേതനം 

ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ചരിത്രപ്രധാനമായ ദിവമാണിതെന്ന് എഐഎഫ്എഫ് അധ്യക്ഷൻ കല്യാൺ ചൗബെ പ്രതികരിച്ചു
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം/ ട്വിറ്റർ
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം/ ട്വിറ്റർ

ന്യൂഡൽഹി: ഇന്ത്യൻ വനിതാ താരങ്ങൾക്ക് മിനിമം വേതനം പ്രഖ്യാപിച്ച് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഫെഡറേഷന്റെ നിർവാഹക സമിതി യോ​ഗത്തിലാണ് ചരിത്ര പ്രഖ്യാപനം. പ്രതിവർഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപ മിനിമം വേതനമായി വനിതാ താരങ്ങൾക്ക് ലഭിക്കും. 

ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ചരിത്രപ്രധാനമായ ദിവമാണിതെന്ന് എഐഎഫ്എഫ് അധ്യക്ഷൻ കല്യാൺ ചൗബെ പ്രതികരിച്ചു. ഇന്ത്യൻ ഫുട്ബോളിന് പുതിയ മാനങ്ങൾ നൽകുന്നതാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ താരങ്ങൾക്ക് ലഭിക്കുന്ന ഈ സാമ്പത്തിക നേട്ടം ഫുട്ബോളിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വനിതാ ഫുട്‌ബോള്‍ ലീഗില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 2024- 2025 സീസണില്‍ 10 ടീമുകളെ ലീഗില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന ലീഗുകളില്‍ നിന്നും ഐ ലീഗ് രണ്ടാം ഡിവിഷനില്‍ നിന്നും വിദേശ താരങ്ങളെ ഒഴിവാക്കാനും ഫെഡറേഷന്‍ തീരുമാനിച്ചു. വരുന്ന രണ്ട് വര്‍ഷത്തേക്കാണ് നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com