ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ, വിസ്ഡൻ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ വനിത 

വിസ്ഡൻ ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയർ' പട്ടികയിൽ ഹർമൻപ്രീത് കൗർ
ഹർമൻപ്രീത് കൗർ/ ചിത്രം ഫെയ്‌സ്‌ബുക്ക്
ഹർമൻപ്രീത് കൗർ/ ചിത്രം ഫെയ്‌സ്‌ബുക്ക്

ലണ്ടൻ. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ 'വിസ്ഡൻ ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയർ' പട്ടികയിൽ. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ വനിത വിസ്‌ഡൻ ക്രിക്കറ്റേഴ്സ് പട്ടികയിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് വിസ്ഡൻ ക്രിക്കറ്റേഴ്സ് പട്ടിക. 

ന്യൂസീലൻഡ് പുരുഷ താരങ്ങളായ ടോം ബ്ലണ്ടൽ, ഡാരിൽ മിച്ചൽ, ഇംഗ്ലണ്ട് താരങ്ങളായ ബെൻ ഫോക്സ്, മാത്യു പോട്സ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. ഹർമൻപ്രീതിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവും വിസ്‌ഡൻ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മികച്ച ടി20 ക്രിക്കറ്ററായാണ് സൂര്യകുമാറിനെ തെരഞ്ഞെടുത്തത്. 

അതേസമയം 'വിസ്ഡൻ ലീഡിങ് ക്രിക്കറ്റർ ഓഫ് ദ ഇയർ' പുരസ്കാരം ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നേടി. മൂന്നാം തവണയാണ് സ്റ്റോക്സിനെ വിസ്ഡൺ ക്രിക്കറ്റർ ആയി തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, കപിൽ ദേവ് എന്നിവരെ നേരത്തെ വിസ്ഡൻ ലീഡിങ് ക്രിക്കറ്റർ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

വിസ്ഡൻ രണ്ട് തരത്തിലാണ് ക്രിക്കറ്റര്‍മാര്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തുക. ആദ്യത്തേത് കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തി വിസ്ഡൻ ക്രിക്കറ്റര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതിനെ 'വിസ്ഡൻ ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയര്‍' എന്നാണ് അറിയപ്പെടുക. അടുത്തത്, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തെ വിസ്ഡൻ ക്രിക്കറ്റര്‍ ആയി തെരഞ്ഞെടുക്കും. മികച്ച താരമായി തെരഞ്ഞെടുക്കുന്ന താരത്തെ 'വിസ്ഡണ്‍ ലീഡിങ് ക്രിക്കറ്റര്‍' എന്നാകും അറിയപ്പെടുക.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com