ഉദിച്ചുയർന്നത് ചെന്നൈ; തുടർച്ചയായി നാലാം ജയം, ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു 

ചെന്നൈ 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു
ഡെവോൺ കോൺവെയും ഋതുരാജ് ഗെയ്ക്‌വാദും/ ചിത്രം: പിടിഐ
ഡെവോൺ കോൺവെയും ഋതുരാജ് ഗെയ്ക്‌വാദും/ ചിത്രം: പിടിഐ

ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകർത്ത് തുടർച്ചയായ നാലാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണെടുത്തത്. ചെന്നൈ 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. 

ഡെവോൺ കോൺവെയുടെ അപരാജിത അർധസെഞ്ചുറിയുടെ മികവിലാണ് ചെന്നൈയുടെ ജയം. ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണിങ് കൂട്ടുകെട്ടിൽ പവർ പ്ലേയിൽ 60 റൺസാണ് പിറന്നത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ  87 റൺസടിച്ചു. 30 പന്തിൽ 35 റൺസെടുത്ത ഋതുരാജ് 11-ാം ഓവറിൽ റണ്ണൗട്ടായി. പിന്നീടെത്തിയ അജിങ്ക്യാ രഹാനെയും അംബാട്ടി റായുഡുവും പെട്ടെന്ന് മടങ്ങി. മൊയീൻ അലിക്കൊപ്പം ചേർന്ന് പുറത്താകാതെ നിന്ന കോൺവെ ചെന്നൈയെ അനാസാസം വിജയതീരത്തെത്തിച്ചു. ഹൈദരാബാദിനായി മായങ്ക് മാർക്കണ്ഡെ നാലോവറിൽ 23 റൺസിന് രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിരയിൽ 34 റൺസെടുത്ത അഭിഷേക് ശർമയാണ് ടോപ് സ്കോറർ. 26 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമാണ് താരം പറത്തിയത്. രാഹുൽ ത്രിപാഠിയ 21 പന്തിൽ 21 റൺസെടുത്തു. ഹാരി ബ്രൂക് (18), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (12), ഹെൻറിച് ക്ലാസൻ (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. 17 റൺസുമായി മാർക്കോ ജെൻസൻ പുറത്താകാതെ നിന്നു. മായങ്ക് അ​ഗർവാൾ രണ്ട് റൺസും വാഷിങ്ടൻ സുന്ദർ ഒൻപത് റൺസുമായി മടങ്ങി. ചെന്നൈക്കായി നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com