ഔട്ട്സ്വിങറിൽ ഫിൽ സാൾട്ട് ​ഗോൾഡൻ ഡക്ക്; അപൂർവ റെക്കോർഡുമായി ഭുവനേശ്വർ കുമാർ

ഡൽഹിക്കെതിരായ പോരാട്ടത്തിൽ ഓപ്പണർ ഫിൽ സാൾട്ടിനെ ആദ്യ ഓവറിൽ തന്നെ മടക്കിയാണ് ഭുവനേശ്വർ റെക്കോർഡ‍ിട്ടത്
ഭുവനേശ്വർ/ ട്വിറ്റർ
ഭുവനേശ്വർ/ ട്വിറ്റർ

ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെതിരെ മാരകമായി പന്തെറിഞ്ഞ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഭുവനേശ്വർ കുമാറിന് ഒരു അപൂർവ റെക്കോർഡ്. ഐപിഎല്ലിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോർഡാണ് ഇന്ത്യൻ പേസർ സ്വന്തമാക്കിയത്. 

ഡൽഹിക്കെതിരായ പോരാട്ടത്തിൽ ഓപ്പണർ ഫിൽ സാൾട്ടിനെ ആദ്യ ഓവറിൽ തന്നെ മടക്കിയാണ് ഭുവനേശ്വർ റെക്കോർഡ‍ിട്ടത്. താരം ഐപിഎല്ലിൽ ഇത് 23ാം തവണയാണ് ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തുന്നത്. 

ഭുവനേശ്വർ എറിഞ്ഞ ആദ്യ ഓവറിന്റെ മൂന്നാം പന്തിലാണ് സാൾട്ട് ​ഗോൾഡൻ ഡക്കായി മടങ്ങിയത്. താരം എറിഞ്ഞ ഔട്ട്സ്വിങർ കളിക്കാൻ ശ്രമിച്ച ഫിൽ സാൾട്ടിന്റെ ബാറ്റിലുരസിയ പന്ത് ഹൈദരാബാദ് വിക്കറ്റ് കീപ്പർ ഹെൻറിച് ക്ലാസൻ കൈയിലൊതുക്കി. 

മത്സരത്തിൽ തകർപ്പൻ ബൗളിങാണ് ഭുവനേശ്വർ പുറത്തെടുത്തത്. നാലോവറിൽ വെറും 11 റൺസ് മാത്രമാണ് ഭുവി വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റും സ്വന്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com