50-ാം ജന്മദിനത്തിൽ ഇതിഹാസ താരത്തിന് ഓസ്ട്രേലിയയുടെ ആദരം; സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിൽ ​സച്ചിൻ ​ഗേറ്റ്

50 ' നോട്ടൗട്ടുമായി' ജീവിതത്തിൽ മുന്നേറുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഓസ്ട്രേലിയയുടെ ആദരം
സച്ചിന്റേയും ലാറയുടേയും പേരിൽ അറിയപ്പെടുന്ന സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിലെ ​ഗേറ്റ്, ട്വിറ്റർ
സച്ചിന്റേയും ലാറയുടേയും പേരിൽ അറിയപ്പെടുന്ന സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിലെ ​ഗേറ്റ്, ട്വിറ്റർ

സി‍ഡ്നി: 50 ' നോട്ടൗട്ടുമായി' ജീവിതത്തിൽ മുന്നേറുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഓസ്ട്രേലിയയുടെ ആദരം. ഇന്ത്യയ്ക്ക് പുറത്ത് സച്ചിന്റെ ഇഷ്ട ​ഗ്രൗണ്ടായ സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിൽ, 50-ാം ജന്മദിനത്തിൽ ഇതിഹാസ താരത്തിന് ആദരം അർപ്പിച്ച് ​ഗേറ്റിന് സച്ചിന്റെ പേര് നൽകി. സച്ചിന്റെ സമകാലികനും വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരവുമായ ബ്രയാൻ ലാറയുടെ പേരിലും ​ഗേറ്റ് ഉണ്ട്. സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിൽ 277 റൺസ് നേടിയതിന്റെ 30-ാം വാർഷികത്തിലാണ് ലാറയ്ക്ക് ആദരം അർപ്പിച്ചത്.

'ഇന്ത്യയ്ക്ക് പുറത്ത് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ​ഗ്രൗണ്ടാണ് സിഡ്നിയിലേത്. സിഡ്നിയിൽ നിരവധി അവിസ്മരണീയമായ ഓർമ്മകൾ എനിക്കുണ്ട്. 1991-92 ലെ എന്റെ ആദ്യ ഓസ്ട്രേലിയൻ ടൂം മുതൽ തുടങ്ങുന്നതാണ് ഈ ഓർമ്മകൾ'- സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ട് പുറത്തുവിട്ട സച്ചിന്റെ പ്രസ്താവനയിൽ പറയുന്നു. 

സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിൽ സച്ചിൻ അഞ്ച് ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്.  157 ശരാശരിയോടെ 785 റൺസാണ് ഈ ​ഗ്രൗണ്ടിൽ വച്ച് സച്ചിൻ അടിച്ചുകൂട്ടിയത്. ഇതിൽ സച്ചിന്റെ ഏറ്റവും ഉയർന്ന സ്കോറുകളിൽ ഒന്നായ 241ഉം ഉൾപ്പെടുന്നു.  ഇനി മുതൽ എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ലാറ- ടെണ്ടുൽക്കർ ​ഗേറ്റിലൂടെ മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ സാധിക്കൂ എന്ന് സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ട് അധികൃതർ പറഞ്ഞു. ലാറ- ടെണ്ടുൽക്കർ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com