ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം! കോഹ്‌ലിക്ക് അപൂര്‍വ റെക്കോര്‍ഡ് 

ബംഗ്ലാദേശ് നായകന്‍ മുഷ്ഫിഖര്‍ റഹീമാണ് പട്ടികയിലെ രണ്ടാമന്‍. മിര്‍പുരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ താരം 121 ഇന്നിങ്‌സുകളില്‍ നിന്നായി 2,989 റണ്‍സ് അടിച്ചെടുത്തു
വിരാട് കോഹ്‌ലി/ പിടിഐ
വിരാട് കോഹ്‌ലി/ പിടിഐ

ബംഗളൂരു: ഐപിഎല്ലില്‍ സ്വന്തം തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് പരാജയമേറ്റു വാങ്ങിയിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. താരത്തിന്റെ ഈ ഐപിഎല്ലിലെ അഞ്ചാം അര്‍ധ സെഞ്ച്വറിയാണിത്. 37 പന്തില്‍ 54 റണ്‍സെടുത്ത് കോഹ്‌ലി മടങ്ങി. 

അതേസമയം മത്സരത്തില്‍ താരം ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു നേട്ടം. 

ടി20യില്‍ ഒറ്റ വേദിയില്‍ 3,000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമായി കോഹ്‌ലി മാറി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോഹ്‌ലി ടി20യില്‍ ഇതുവരെ അടിച്ചെടുത്തത് 3,015 റണ്‍സ്. 92 ഇന്നിങ്‌സുകള്‍ കളിച്ചാണ് ചിന്ന സ്വാമിയില്‍ കോഹ്‌ലി റണ്‍ മല തീര്‍ത്തത്. 

ബംഗ്ലാദേശ് നായകന്‍ മുഷ്ഫിഖര്‍ റഹീമാണ് പട്ടികയിലെ രണ്ടാമന്‍. മിര്‍പുരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ താരം 121 ഇന്നിങ്‌സുകളില്‍ നിന്നായി 2,989 റണ്‍സ് അടിച്ചെടുത്തു. മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് താരം തന്നെ. മഹ്മുദുല്ലയാണ് മൂന്നാമത്. താരം 2,813 റണ്‍സ് ഇതേ സ്റ്റേഡിയത്തില്‍ നേടി. 130 ഇന്നിങ്‌സുകള്‍ കളിച്ചാണ് താരത്തിന്റെ നേട്ടം. 

ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സ് നാലാമത് നില്‍ക്കുന്നു. 90 ഇന്നിങ്‌സുകള്‍ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ കളിച്ച അലക്‌സ് ഹെയ്ല്‍സ് 2,749 റണ്‍സ് നേടി. അഞ്ചാം സ്ഥാനത്ത് മുന്‍ ബംഗ്ലാദേശ് താരം തമിം ഇഖ്ബാലാണ്. താരവും മിര്‍പുരിലാണ് റണ്‍ മല തീര്‍ത്തത്. താരം 2,706 റണ്‍സാണ് മിര്‍പുരില്‍ അടിച്ചെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com