തുടയ്ക്ക് പരിക്ക്; വാഷിംഗ്ടണ്‍ സുന്ദറിന് ഐപിഎല്‍ സീസണ്‍ നഷ്ടമായി 

തുടയിലെ പരിക്കിനെ തുടര്‍ന്ന് സണ്‍റൈസ് ഹൈദരാബാദിന്റെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് ഈ ഐപിഎല്‍ സീസണില്‍ തുടര്‍ന്നുള്ള കളികള്‍ നഷ്ടമായി
വാഷിംഗ്ടൺ സുന്ദർ, സൺറൈസ് ഹൈദരാബാദ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
വാഷിംഗ്ടൺ സുന്ദർ, സൺറൈസ് ഹൈദരാബാദ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: തുടയിലെ പരിക്കിനെ തുടര്‍ന്ന് സണ്‍റൈസ് ഹൈദരാബാദിന്റെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് ഈ ഐപിഎല്‍ സീസണില്‍ തുടര്‍ന്നുള്ള കളികള്‍ നഷ്ടമായി. വേഗം പരിക്ക് ഭേദമാകട്ടെ എന്ന് സണ്‍റൈസ് ഹൈദരാബാദ് ട്വിറ്ററില്‍ കുറിച്ചു.

ഈ സീസണില്‍ ഇതുവരെ ഏഴു കളികളാണ് താരം കളിച്ചത്. സ്പിന്‍ ബൗളറായ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റുകളാണ് നേടിയത്. ബാറ്റിങ്ങില്‍ ഇതുവരെ 60 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 24 റണ്‍സ് നോട്ടൗട്ട് ആണ് ഉയര്‍ന്ന സ്‌കോര്‍. 

കഴിഞ്ഞ ഐപിഎല്‍ സീസണിലും തമിഴ്‌നാട് താരത്തെ പരിക്ക് അലട്ടിയിരുന്നു. അന്ന് കൈയ്ക്കാണ് പരിക്കേറ്റത്. നിലവില്‍ മുന്നോട്ട് കുതിക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് സണ്‍റൈസ് ഹൈദരാബാദ്. നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് ടീം. ഇതുവരെ കളിച്ച മത്സരങ്ങളില്‍ രണ്ടുതവണ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. അതിനിടെ വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com