ടി20​യില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി സൂര്യകുമാര്‍ യാദവ്; കരിയര്‍ ബെസ്റ്റില്‍ ചാപ്മാന്‍

അവസാന ടി20യില്‍ 57 പന്തില്‍ 104 റണ്‍സെടുത്ത് ചാപ്മാന്‍ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി
സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടി20 ബാറ്റര്‍ റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. റാങ്കിങില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും സൂര്യകുമാര്‍ തന്നെ. 

ന്യൂസിലന്‍ഡിന്റെ പുതിയ സെന്‍സേഷന്‍ മാര്‍ക് ചാപ്മാന്‍ പാകിസ്ഥാന്റെ ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ കരിയറിലെ മികച്ച നേട്ടം സ്വന്തമാക്കി. പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ സെഞ്ച്വറി നേട്ടമടക്കമാണ് ചാപ്മാനെ തുണച്ചത്. താരം ഒറ്റയടിക്ക് 48 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 35ലേക്ക് കയറി. 

അവസാന ടി20യില്‍ 57 പന്തില്‍ 104 റണ്‍സെടുത്ത് ചാപ്മാന്‍ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. പരമ്പരയിലെ മറ്റൊരു മത്സരത്തില്‍ താരം 42 പന്തില്‍ 71 റണ്‍സും നേടി. പരമ്പരയിലെ താരമായി ചാപ്മാന്‍ മാറി. പരമ്പരയില്‍ 290 റണ്‍സാണ് താരം അടിച്ചെടുത്തത്. 

പാക് താരം ഇഫ്തിഖറും പരമ്പരയില്‍ മികവ് പുലര്‍ത്തി. ഇതാണ് റാങ്കിങ് മുന്നേറ്റത്തില്‍ തുണയായത്. താരം ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 38ലേക്ക് എത്തി. 

ഒന്നാം റാങ്കില്‍ സൂര്യകുമാറും രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ പാക് താരങ്ങളാണ് മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും നില്‍ക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com