'പെലെ' ഇനി 'നാമവിശേഷണം'- നിഘണ്ടുവില്‍ ചേര്‍ത്ത് ബ്രസീല്‍

അസാധാരണ വ്യക്തിത്വത്തെ വിശേഷിപ്പിക്കാനോ, താരതമ്യപ്പെടുത്താനാവാത്ത എന്തെങ്കിലും കാര്യത്തെ വിവരിക്കുവാനോ, അതുല്യനായ ഒരാളെ പറയുമ്പോഴോ ഇനി പെലെ എന്ന വാക്ക് ആ സ്ഥാനത്ത് ഉപയോഗിക്കാം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സാവോ പോളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെക്ക് ആദരവുമായി നിഘണ്ടു പരിഷ്‌കരിച്ച് ബ്രസീല്‍. 'പെലെ' എന്ന വാക്ക് നാമവിശേഷണമായി നിഘണ്ടുവില്‍ ചേര്‍ത്തു. ഏറ്റവും മികച്ചത് എന്നതിന്റെ പര്യായ പദമായും പെലെ ഉപയോഗിക്കപ്പെടും. 

അസാധാരണ വ്യക്തിത്വത്തെ വിശേഷിപ്പിക്കാനോ, താരതമ്യപ്പെടുത്താനാവാത്ത എന്തെങ്കിലും കാര്യത്തെ വിവരിക്കുവാനോ, അതുല്യനായ ഒരാളെ പറയുമ്പോഴോ ഇനി പെലെ എന്ന വാക്ക് ആ സ്ഥാനത്ത് ഉപയോഗിക്കാം. പോർച്ചു​ഗീസ് ഭാഷാ നിഘണ്ടുവിലാണ് പെലെയുടെ പേര് ചേർക്കപ്പെട്ടത്. 

മൈക്കിലിസ് നിഘണ്ടുവിലാണ് പെലെ എന്ന പേര് നാമവിശേഷണമായി ചേര്‍ക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഒപ്പു ശേഖരണവും അവര്‍ സംഘടിപ്പിച്ചിരുന്നു. ഒന്നേകാല്‍ ലക്ഷം പേരാണ് 'പെലെ' എന്ന വാക്ക് നിഘണ്ടുവില്‍ ചേര്‍ക്കുന്നതിനെ അനുകൂലിച്ചത്. പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ പേര് ചേര്‍ക്കപ്പെട്ടത്. 

അവന്‍ ബാസ്‌ക്കറ്റ്‌ബോളിലെ പെലെയാണ്. അവള്‍ ടെന്നീസിലെ പെലെയാണ്. ബ്രസീലിയന്‍ നാടക വേദിയിലെ പെലെയാണ് ആയാള്‍. ആരോഗ്യ രംഗത്തെ പെലെയാണ് അദ്ദേഹം- ഇത്തരത്തിലായിരിക്കും പെലെ എന്ന പേര് ഇനി ഉപയോഗിക്കപ്പെടുക. 

കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ഡിസംബറില്‍ 82ാം വയസിലാണ് ഫുട്‌ബോള്‍ ലോകം കണ്ട ഏക്കാലത്തേയും മികച്ച താരം ജീവിതത്തിനോട് വിട പറഞ്ഞത്. താരതമ്യങ്ങള്‍ക്ക് പോലും സാധ്യതയില്ലാത്ത എക്കാലത്തേയും മികച്ച കായിക താരമെന്നാണ് മൂന്ന് വട്ടം ലോക ചാമ്പ്യനായ പെലെ വിശേഷിപ്പിക്കപ്പെടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com