'പരാതി നൽകണം, വീട്ടിൽ ഇരുന്നാൽ പൊലീസ് നടപടി എടുക്കില്ല'- ​ഗുസ്തി താരങ്ങൾക്കെതിരെ യോ​ഗേശ്വർ ദത്ത്

ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ​ഗുസ്തി താരങ്ങൾ ജന്തർ മന്ദറിൽ നടത്തുന്ന പ്രതിഷേധ സമരം ഒരാഴ്ച പിന്നിട്ടു.
യോ​ഗേശ്വർ ദത്ത്/ എഎൻഐ
യോ​ഗേശ്വർ ദത്ത്/ എഎൻഐ

ന്യൂഡൽഹി: ദേശീയ ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിഭൂഷൻ ശരൺ സിങിനെതിരായ ലൈം​ഗികാതിക്രമ പരാതി ഉന്നയിച്ച് ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരെ മുൻ താരവും ഒളിംപിക്സ് മെഡൽ ജേതാവുമായി യോ​ഗേശ്വർ ദത്ത്. ​ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ നിയോ​ഗിച്ച സമിതിയിലെ അം​ഗം കൂടിയാണ് യോ​ഗേശ്വർ. 

സംഭവത്തിൽ നടപടി സ്വീകരിക്കണമെങ്കിൽ മൂന്ന് മാസം മുൻപ് തന്നെ പരാതിപ്പെടണമായിരുന്നുവെന്ന് യോ​ഗ്വേശർ വ്യക്തമാക്കി. പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടിയെടുക്കില്ലെന്ന് അദ്ദേഹം വിമർശിച്ചു. നടപടി സ്വീകരിക്കണമെങ്കിൽ പരാതി നൽകണമെന്ന് താൻ നേരത്തെ തന്നെ താരങ്ങളെ അറിയിച്ചിരുന്നുവെന്നും യോ​ഗേശ്വർ വ്യക്തമാക്കി. 

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താരങ്ങൾ സമരം അവസാനിപ്പിച്ച് പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യോ​ഗേശ്വർ ആഭിപ്രായപ്പെട്ടു. 

ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ​ഗുസ്തി താരങ്ങൾ ജന്തർ മന്ദറിൽ നടത്തുന്ന പ്രതിഷേധ സമരം ഒരാഴ്ച പിന്നിട്ടു. സുപ്രീം കോടതിയുടെ ഇടപെടലിന് പിന്നാലെ ഡൽഹി പൊലീസ് ബ്രിജ് ഭൂഷനെതിരെ രണ്ട് കേസെടുത്തു. രണ്ട് എഫ്ഐആറും ഇട്ടു. പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതിയിൽ പോക്സോ വകുപ്പും മറ്റു പരാതികളിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com