ഏറ്റവും ഉയർന്ന ബാറ്റിങ് ആവറേജുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണര്‍; ടെസ്റ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഖവാജ

ഓസ്‌ട്രേലിയക്കായി 44 ടെസ്റ്റ് മത്സരങ്ങളിലായി 45 ഇന്നിങ്‌സുകളാണ് താരം ഓപ്പണ്‍ ചെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഓവല്‍: ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കായി നിര്‍ണായക ബാറ്റിങാണ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജ പുറത്തെടുത്തത്. പരമ്പരയില്‍ ഒരു ശതകവും മൂന്ന് അര്‍ധ സെഞ്ച്വറികളും താരം നേടി. അഞ്ച് മത്സരങ്ങളില്‍ നിന്നു 49.6 റണ്‍സ് ആവറേജില്‍ താരം 496 റണ്‍സാണ് അടിച്ചെടുത്തത്. 

മികച്ച ബാറ്റിങിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഒരു അപൂര്‍വ റെക്കോര്‍ഡും താരം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയർന്ന ബാറ്റിങ് ആവേറജുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണറായി താരം മാറി. മൊത്തം പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഖവാജ തന്റെ പേര് എഴുതി ചേര്‍ത്തു. 

ഓസ്‌ട്രേലിയക്കായി 44 ടെസ്റ്റ് മത്സരങ്ങളിലായി 45 ഇന്നിങ്‌സുകളാണ് താരം ഓപ്പണ്‍ ചെയ്തത്. 2,363 റണ്‍സും സ്‌കോര്‍ ചെയ്തു. ആവറേജ് 60.58. ഒപ്പണറായി ഇറങ്ങി ഏഴ് സെഞ്ച്വറികളും 12 അര്‍ധ ശതകങ്ങളും നേടി. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 195 റണ്‍സ്. മൊത്തം 66 ടെസ്റ്റ് മത്സരങ്ങളിലായി 117 ഇന്നിങ്‌സുകളാണ് ഖവാജ കളിച്ചത്. 5,004 റണ്‍സ്. 15 സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും നേടി. 

മൊത്തം പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ഹെര്‍ബെറി സറ്റ്ക്ലിഫാണ് ഒന്നാം സ്ഥാനത്ത്. ഓപ്പണറായി 83 ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹത്തിന്റെ ആവറേജ് 61.10. 16 സെഞ്ച്വറികളും 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4,522 റണ്‍സ് നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com