ഇന്ന് 'ഫൈനല്‍'- പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും; ട്രിനിഡാഡില്‍ മഴപ്പേടിയും

രണ്ടാം മത്സരത്തില്‍ ടീമില്‍ നടത്തിയ പരീക്ഷണം തുടരുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്രിനിഡാഡ്: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നമത്തേയും അവസാനത്തേയും ഏകദിന പോരാട്ടം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയതിനാല്‍ ഇന്നത്തെ പോരാട്ടം ഫൈനലിനു തുല്ല്യമായി. 

രണ്ടാം മത്സരത്തില്‍ ടീമില്‍ നടത്തിയ പരീക്ഷണം തുടരുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. രണ്ടാം പോരില്‍ മാറി നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ ഇന്ന് കളിച്ചേക്കും. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ പുറത്തിരിക്കേണ്ടി വരും. 

നിരന്തരം പരാജയപ്പെടുന്ന സൂര്യകുമാര്‍ യാദവിനു ഇന്നും അവസരം നല്‍കുമോ എന്നു കണ്ടറിയണം. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സൂര്യക്കു പകരം സഞ്ജുവിനു വീണ്ടുമൊരു അവസരം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. 

കാലാവസ്ഥ വില്ലനാകുമോ എന്നു കണ്ടറിയണം. മഴ പ്രവചനമുണ്ട്. ഉച്ചയ്ക്ക് ശേഷം ട്രിനിഡാഡില്‍ 55 ശതമാനമാണ് മഴ സാധ്യത പ്രവചിക്കപ്പെടുന്നത്. രണ്ടാം പോരില്‍ ഇടയ്ക്ക് മഴ കളി തടസപ്പെടുത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com