ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം; സിന്ധു, പ്രണോയ്, ശ്രീകാന്ത് ക്വാര്‍ട്ടറില്‍

സിന്ധുവിനു പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം തന്നെയാണ് എതിരാളിയായി വന്നത്. പ്രീ ക്വാര്‍ട്ടറില്‍ അകര്‍ഷി കശ്യപാണ് സിന്ധുവിനെ നേരിട്ടത്
പിവി സിന്ധു/ ട്വിറ്റർ
പിവി സിന്ധു/ ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2023 സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്ത്യയുടെ പിവി സിന്ധു, എച്എസ് പ്രണോയ്, കിഡംബി ശ്രീകാന്ത്, പ്രായാന്‍ഷു രജാവത് എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. 

സിന്ധുവിനു പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം തന്നെയാണ് എതിരാളിയായി വന്നത്. പ്രീ ക്വാര്‍ട്ടറില്‍ അകര്‍ഷി കശ്യപാണ് സിന്ധുവിനെ നേരിട്ടത്. ഒളിംപിക്‌സ് മെഡല്‍ ജേതാവായ സിന്ധു അനായാസമായി വിജയിച്ചു. സ്‌കോര്‍: 21-14, 21-10. 

ഒന്നാം റൗണ്ടിലും ഇന്ത്യന്‍ താരം തന്നെയായിരുന്നു സിന്ധുവിന്റെ എതിരാളി. അഷ്മിത ചലിഹയെ വീഴ്ത്തിയാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ബെയ്‌വന്‍ സാങാണ് സിന്ധുവിന്റെ എതിരാളി.

മലയാളി താരം എച്എസ് പ്രണോയ് ചൈനീസ് തായ്‌പേയ് താരത്തെ വീഴ്ത്തിയാണ് ക്വാര്‍ട്ടറുറപ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയാണ് പ്രണോയ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: 19-21, 21-19, 21-18. 

കരിയറില്‍ മൂന്നാം തവണയാണ് കെ ശ്രീകന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറുന്നത്. ഇത്തവണ പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ സു ലി യങിനെയാണ് ശ്രീകാന്ത് വീഴ്ത്തിയത്. അനായാസമാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-10, 21-17. 

പ്രിയാന്‍ഷു രജാവത് ചൈനീസ് തായ്‌പേയിയുടെ തന്നെ വാങ് സു വീയിനെ കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്. കടുത്ത വെല്ലുവിളിയാണ് താരം അതിജീവിച്ചത്. സ്‌കോര്‍: 21-8, 13-21, 21-19. ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളിയാണ് പ്രായന്‍ഷു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com