'കൂള്‍' ധോനി മുതല്‍ 'അഗ്രസീവ്' ഹര്‍ദിക് വരെ; ഇന്ത്യ ഇറങ്ങുന്നത് ചരിത്ര നേട്ടത്തിലേക്ക്

ഇന്ത്യ 199 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിച്ചു. 130 വിജയം. മൂന്ന് മത്സരങ്ങളില്‍ വിജയം സൂപ്പര്‍ ഓവറില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്നു തുടക്കമാകുമ്പോള്‍ ഒരു അനുപമ നേട്ടത്തിലേക്ക് ഇന്ത്യന്‍ ടീമും. 200 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറും. 

ഒന്നാം സ്ഥാനത്തു പാകിസ്ഥാനാണ്. 223 മത്സരങ്ങളാണ് പാകിസ്ഥാന്‍ ഇതുവരെ കളിച്ചത്.

ഇന്ത്യ 199 അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിച്ചു. 130 വിജയം. മൂന്ന് മത്സരങ്ങളില്‍ വിജയം സൂപ്പര്‍ ഓവറില്‍. 63 തോല്‍വികള്‍. ന്യൂസിലന്‍ഡിനെതിരായ ഒരു പോരാട്ടം ടൈയില്‍ അവസാനിച്ചു. അഞ്ചെണ്ണം ഫലമില്ലാതെ ഉപേക്ഷിച്ചു.  ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ടി20. 

193 മത്സരങ്ങളുമായി ന്യൂസിലന്‍ഡ്, 179 മത്സരങ്ങളുമായി ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, 174 മത്സരങ്ങളുമായി ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് പിന്നാലെയുള്ളത്. ഇംഗ്ലണ്ട് 173 മത്സരങ്ങളും ബംഗ്ലാദേശ്, അയര്‍ലന്‍ഡ് ടീമുകള്‍ 152 അന്താരാഷ്ട്ര ടി20 മത്സരങ്ങളും കളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com