വിന്‍ഡീസിനെ വരിഞ്ഞ് ഇന്ത്യന്‍ ബൗളിങ്; ജയിക്കാന്‍ വേണ്ടത് 150 റണ്‍സ്

പവല്‍ 32 പന്തില്‍ 48 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. താരം മൂന്ന് വീതം സിക്‌സും ഫോറും നേടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 150 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് കണ്ടെത്തിയത്. 

ടോസ് നേടി വിന്‍ഡീസ് ബാറ്റിങിനിറങ്ങുകയായിരുന്നു. ഒരു വശത്ത് ബ്രണ്ടന്‍ കിങ് മികച്ച തുടക്കമിട്ടപ്പോള്‍ സഹ ഓപ്പണര്‍ കെയ്ല്‍ മെയേഴ്‌സ് ഇത്തവണയും പരാജയപ്പെട്ടു. താരം ഒരു റണ്ണുമായി മടങ്ങി. പിന്നാലെ ത്തെിയ ജോണ്‍സന്‍ ചാള്‍സും തിളങ്ങിയില്ല. താരം മൂന്ന് റണ്‍സില്‍ പുറത്ത്. 

പിന്നീട് നിക്കോളാസ് പുരന്‍ ബ്രണ്ടന്‍ കിങിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ബൗളിങിനെ ആക്രമിച്ചു. അതിനിടെ കിങ് മടങ്ങി. താരം 19 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സുമായി മടങ്ങി. 

പിന്നീട് പുരനൊപ്പം ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ പോരാട്ടം നയിച്ചു. സ്‌കോര്‍ 96ല്‍ നില്‍ക്കെ പുരന്‍ പുറത്തായി. 34 പന്തിൽ രണ്ട് വീതം സിക്സും ഫോറും സഹിതം പുരൻ 41റൺ‌സ് കണ്ടെത്തി.

പിന്നാലെ വന്ന ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. താരം 10 റണ്‍സുമായി കൂടാരം കയറി. നാല് റണ്‍സ് കൂടി ചേര്‍ത്ത് ക്യാപ്റ്റനും മടങ്ങി. പവല്‍ 32 പന്തില്‍ 48 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. താരം മൂന്ന് വീതം സിക്‌സും ഫോറും നേടി. 

റാമാരിയോ ഷെഫേര്‍ഡ് നാല് റണ്‍സുമായും ജാസന്‍ ഹോള്‍ഡര്‍ ആറ് റണ്‍സുമായും പുറത്താകാതെ നിന്നു. 

ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com