മയക്കു മരുന്ന് ഉപയോഗത്തില്‍ പുറത്ത്, പിന്നീട് തിരിച്ചെത്തി; അലക്‌സ് ഹെയ്ല്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ഇംഗ്ലണ്ടിനായി 2011ലാണ് താരം അരങ്ങേറിയത്. 11 ടെസ്റ്റുകളും 70 ഏകദിന മത്സരങ്ങളും 75 ടി20യും ഇംഗ്ലണ്ടിനായി കളിച്ചു
അലക്‌സ് ഹെയ്ല്‍സ്/ ട്വിറ്റര്‍
അലക്‌സ് ഹെയ്ല്‍സ്/ ട്വിറ്റര്‍

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓപ്പണർ അലക്‌സ് ഹെയ്ല്‍സ്. 12 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 34കാരനായ താരം വിരാമം കുറിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ഇംഗ്ലണ്ടിനായി 2011ലാണ് താരം അരങ്ങേറിയത്. 11 ടെസ്റ്റുകളും 70 ഏകദിന മത്സരങ്ങളും 75 ടി20യും ഇംഗ്ലണ്ടിനായി കളിച്ചു. വലം കൈയന്‍ ബാറ്ററായ താരം ടെസ്റ്റില്‍ 573 റണ്‍സും ഏകദിനത്തില്‍ 2419 റണ്‍സും ടി20യില്‍ 2074 റണ്‍സും നേടി. ഏഴ് സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും മൂന്ന് ഫോര്‍മാറ്റിലുമായി നേടി. 

2019ലെ ലോകകപ്പ് ടീമില്‍ നിന്നു താരത്തെ ഒഴിവാക്കിയിരുന്നു. മയക്കു മരുന്നു ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പിന്നീട് മൂന്ന് വര്‍ഷം താരത്തിനു ഇംഗ്ലണ്ടിനായി കളിച്ചില്ല. 

കഴിഞ്ഞ വര്‍ഷമാണ് താരം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. പാകിസ്ഥാന്‍ പര്യടനത്തിന്റെ ഭാഗമായി നടന്ന ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയിലൂടെയാണ് താരം ഇംഗ്ലീഷ് ടീമിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ തന്നെയാണ് താരം അവസാനമായി ഇംഗ്ലണ്ട് ജേഴ്‌സിയില്‍ കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com